33) വെള്ളമന്ദാരം
വെള്ളമന്ദാരത്തിന്റെ വേര് കഷായംവെച്ച് പൊള്ളലിന് ഉപയോഗിക്കുന്നു. വിഷത്തിന് മരുന്നായി ഇതിന്റെ തൊലി ഉപയോഗിക്കുന്നത് നല്ലതാണ്.

34) റൈഹാന്‍ റൈഹാന്റെ ഇല ചതച്ച് പിഴിഞ്ഞ് അതിന്റെ നീരെടുത്ത് ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനക്ക് ശമനമുണ്ടാകുന്നതാണ്.
35) അപ്പൂപ്പന്‍താടി അപ്പൂപ്പന്‍ താടിയുടെ വേര് കഷായംവെച്ച് കുടിച്ചാല്‍ ഹൃദ്രോഗം, കുഷ്ഠം ദുഷിച്ചുണ്ടാകുന്ന രോഗങ്ങള്‍ , ശ്വാസംമുട്ട്, നീര് എന്നിവക്ക് ആശ്വാസം ലഭിക്കും.

36) കുമ്പളം ആഷ് ഗാഡ് (Ashgourd) എന്ന ഇംഗ്ലീഷ് പേരിലറിയപ്പെടുന്ന കുമ്പളത്തിന്റെ ശാസ്ത്രനാമംബെനിന്‍കാസ ഹിസ്പിഡ (Benincasa hispida Cogn.) എന്നാണ്. വെള്ളരിയുടെ കുടുംബത്തില്‍ പെട്ട ഈ ആരോഹിസസ്യത്തിന്റെ ഫലങ്ങള്‍ കട്ടിയുള്ള പുറംതൊലിയോടു കൂടിയതും ഇരുണ്ട് മാംസളവുമാണ്. വര്‍ഷം മുഴുവന്‍ കായ ലഭിക്കുന്ന ഇതിന്റെ പൂക്കള്‍ക്ക് മഞ്ഞനിറമാണ്. വര്‍ഷത്തോളം കേടുകൂടാതെ ഇതിന്റെ കായ സൂക്ഷിക്കാനാകും. ചാരം പോലെ വെളുത്ത പൊടി കായിലുള്ളതു കൊണ്ടാണ് ആഷ്ഗൗഡ് എന്ന് ഇംഗ്ലീഷില്‍ പേരു വരാന്‍ കാരണം.ശീതവീര്യവും മധുരഗുണവുമുള്ള ഇത് പ്രമേഹം, മൂത്രാശയക്കല്ല് എന്നിവയ്ക്കെതിരെ പ്രകൃതി ചികിത്സയിലെ ഫലപ്രദമായ ഒരു ജീവനവിധിയാണ്. വൈറ്റമിന്‍ ബിയും കുക്കുര്‍ ബിറ്റിനും അടങ്ങിയിരിക്കുന്നു. ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളാന്‍ ഇതിന്റെ ജ്യൂസ് ശീലമാക്കാവുന്നതാണ്. സമൃദ്ധമായി മൂത്രം പോകുന്നതിനും മൂത്രക്കല്ലുകളെ അലിയിക്കുന്നതിനും കഴിവുള്ള ഇത് ശ്വാസകോശങ്ങളെയും കിഡ്നിയെയും ഉത്തേജിപ്പിക്കും. കുമ്പളങ്ങാനീരില്‍ ഇരട്ടിമധുരം ചേര്‍ത്ത് സേവിച്ചാല്‍ അപസ്മാരം ശമിക്കുന്നതാണ്. വൃക്കരോഗങ്ങള്‍ മാറാന്‍ രാവിലെ വെറുംവയറ്റില്‍ 5 ഔണ്‍സ് കുമ്പളങ്ങാനീരില്‍ ഒരു നുള്ള് തഴുതാമയിലയും രണ്ടു നുള്ള് ചെറൂള ഇലയും അരച്ച് സേവിച്ചാല്‍ മതി. ആന്തരാവയവങ്ങളില്‍ അടിഞ്ഞുകൂടിയ വിഷവസ്തുക്കള്‍ പുറന്തള്ളപ്പെടുന്നതിനും ശരീരം ദീപ്തമായിത്തീരുന്നതിനും കുമ്പളങ്ങാനീര് 10 മില്ലി വീതം രണ്ടു നേരവും ശീലമാക്കണം. ദഹനക്കേട്, ഛര്‍ദ്ദി എന്നിവയെ ശമിപ്പിക്കും. കുമ്പളത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് അതിന്റെ നീരുകുടിച്ചാല്‍ വയറിന് അസുഖമുണ്ടെങ്കില്‍ പെട്ടെന്ന് മാറ്റി ദഹനശക്തി തരും.
37) പെരും ജീരകം. വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. വായുകോപത്തിന്ഉത്തമൌഷധമാണ് പെരുംജീരകത്തിലടങ്ങിയിരിക്കുന്ന എണ്ണ. ജലദോഷം, ബ്രോങ്കൈറ്റിസ്, മൂത്രതടസ്സംഎന്നിവയുടെ ശമനത്തിനും ഇതു നല്ലതാണ്. വായുശല്യമകറ്റാന്‍ പെരുംജീരകച്ചെടിയുടെ ഇലയ്ക്കു കഴിയും. ദഹനസഹായികളായ ഇഞ്ചി, ജീരകം, കുരുമുളക് എന്നിവയുമായി ചേര്‍ത്തു കഴിക്കുന്നതുംനല്ലതാണ്. ഒരു ഏലക്കായും ഒരു നുള്ളു ജീരകവും പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കൊടുക്കുന്നത് കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും ദഹനത്തെ സഹായിക്കും. ഒരു ടീസ്പൂണ്‍ പെരുംജീരകം ഒരു കപ്പു തിളച്ച വെള്ളത്തിലിട്ട്, ഒരു രാത്രി മുഴുവന്‍ അടച്ചു വെച്ച് രാവിലെ തെളിവെള്ളം മാത്രം ഊറ്റി തേനും ചേര്‍ത്തുകഴിച്ചാല്‍ മലബന്ധം ശമിക്കും. പാനീയമെന്ന നിലയിലും പെരുംജീരകം ഉദരവ്യാധികള്‍ക്ക് ആശ്വാസംപകരും. സോസ്പാനില്‍ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് ഒരു ടീസ്പൂണ്‍ പെരുംജീരകം ഇട്ടടച്ച്, തീരെ ചെറിയതീയില്‍ 15 മിനിറ്റ് വയ്ക്കുക. പിന്നീട് അരിച്ച് ചെറുചൂടോടെ കുടിക്കുക. ഇതാണു പെരുംജീരക പാനീയം. സ്വാദു മെച്ചപ്പെടുത്താന്‍ കുറച്ചു പാലും തേനും ചേര്‍ക്കാം. ഇതില്‍ പെരുംജീരകപ്പൊടി ഉപയോഗിച്ചാലും മതി. പൊടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ അരക്കപ്പു വെള്ളത്തില്‍ അര ടീസ്പൂണ്‍ മതി. തിമിരംകൊണ്ടുണ്ടാകുന്ന അസ്വസ്ഥതക്ക് ദിവസവും രാവിലെയും വൈകുന്നേരവും 6 ഗ്രാം വീതം കഴിക്കുന്നത് ആശ്വാസമാണ്. തുല്യഅളവില്‍ പെരുംജീരകവും മല്ലിയും പഞ്ചസാരയും ചേര്‍ത്ത് പൊടിച്ച് 12 ഗ്രാം വീതം രാവിലെയും വൈകീട്ടും കഴിക്കുന്നതും നല്ലതാണ്. ഉറക്കമില്ലായ്മക്ക് വായുകോപത്തിനു തയ്യാറാക്കിയതുപോലെ പാനീയം ഉണ്ടാക്കി രാത്രി ഭക്ഷണശേഷം കുടിക്കുക. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനു തുല്ല്യമായ ഘടകങ്ങള്‍ പെരുംജീരകത്തില്‍ അടങ്ങിയിരിക്കുന്നു. മുലയൂട്ടുന്ന അമ്മമാര്‍ക്ക്മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് പെരുംജീരകം കൊണ്ട് തയ്യാറാക്കുന്ന പാനീയം ദിവസം മൂന്നു പ്രാവശ്യം കുടിച്ചാല്‍ മുലപ്പാല്‍ വര്‍ദ്ധിക്കും. ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന വിഷമതകള്‍ ഇല്ലാതാക്കാനും ഈ പാനീയത്തിനു കഴിയും. ദന്തരോഗ ശമനത്തിനു വേണ്ടി തയ്യാറാക്കുന്നഎല്ലാത്തരം മരുന്നുകളിലും മൌത്ത് വാഷുകളിലും പെരുംജീരകം ഒരു പ്രധാന ചേരുവയാണ്. ഇത്വെള്ളത്തിലിട്ട് ഒരുപാട് നേരം തിളപ്പിക്കരുത്. എണ്ണയും ദഹനസഹായിയായ ഘടകങ്ങളും നഷ്ടപ്പെടും. പെരുംജീരകം വാറ്റിയെടുക്കുന്ന എണ്ണ പെര്‍ഫ്യൂംസ്, സോപ്പ് തുടങ്ങിയ സൌന്ദര്യവര്‍ദ്ധകവസ്തുക്കളുടെനിര്‍മാണത്തിനുപയോഗിക്കുന്നു. ഗ്രൈപ്പ് വാട്ടറിന്റെ നിര്‍മാണത്തിനും ഇത് ഒരു പ്രധാന ചേരുവയാണ്. പെരുംജീരകത്തില്‍ നിന്നും എണ്ണ വാറ്റിയ ശേഷം കിട്ടുന്ന പിശിട് കാലിത്തീറ്റയായും ഉപയോഗിക്കുന്നു.
38) മുക്കുറ്റി വേരിലും ഇലയിലും പ്രത്യേകമായ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിരിക്കുന്നു. കേരളത്തിലെ ഏതു കാലാവസ്ഥയിലും വളരുന്ന ഈ ചെടി 15 സെ.മീ. ഉയരം വരും. മഞ്ഞപ്പൂക്കളും ചെറിയ ഇലകളുമാണ്. പൂക്കള്‍ കുലകളായിട്ടാണ് കാണപ്പെടുന്നത്. വിത്തിലൂടെയാണ് പുതിയ ചെടി ഉണ്ടാവുന്നത്. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് സാധാരണയായി കാണുന്നത്. ചിങ്ങമാസത്തിലാണ് ഈ ചെടി സാധാരണയായി കാണുന്നത്.
ദശപുഷ്പങ്ങളില്‍ ഒന്നാണ് മുക്കുറ്റി. മുക്കുറ്റിയുടെ ഇലയരച്ച് മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ അതിസാരം മാറും. പനിക്ക് മുക്കുറ്റി സമൂലം അരച്ച് കുടിക്കാം. മുക്കുറ്റി അരച്ച് നെറ്റിയില്‍ പുരട്ടുന്നത് ചെന്നിക്കുത്തിന് നല്ലതാണ്. മുക്കുറ്റി പച്ചവെള്ളത്തില്‍ അരച്ചുപുരട്ടുന്നത് മുറിവുകള്‍ ഉണങ്ങാന്‍ നല്ലതാണ്. മുറിവില്‍ ഇലയരച്ച് വെച്ചുകെട്ടിയാല്‍ മുറിക്ക് വേഗം ഉണക്കം കിട്ടും. അതുകൊണ്ട് ഇതിനെ മുറികൂടി എന്നും അറിയപ്പെടുന്നു. കടന്നല്‍ കുത്തിയാല്‍ മുക്കുറ്റി അരച്ച് വെണ്ണയില്‍ ചേര്‍ത്ത് കുറച്ച് കടന്നല്‍ കുത്തിയഭാഗത്ത് ചുറ്റും പുരട്ടുന്നത് കടന്നലിന്റെ വിഷം പോകുന്നതിന് നല്ലതാണ്. തീപ്പൊള്ളിയാല്‍ മുക്കുറ്റി തൈരിലരച്ച് പുരട്ടുന്നത് നല്ലതാണ്. മുക്കുറ്റി സമൂലമെടുത്ത് തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ ചുമ,കഫക്കെട്ട് എന്നിവ മാറും. ഇതിന്റെ വേര് പറങ്കിപ്പുണ്ണ് എന്ന അസുഖത്തിനെതിരെ ഉപയോഗിക്കുന്നു.
കഫക്കെട്ട്, ചുമ, വലിവ്, കണ്ണുവേദന, പച്ചമുറി, എന്നിവക്ക് എണ്ണകാച്ചാനാണ് സാധാരണയായിഉപയോഗിക്കുന്നത്. മുക്കുറ്റിപ്പൂവ് വെളിച്ചെണ്ണയില്‍ ചേര്‍ത്തരച്ച് പ്രാണികടിച്ച ഭാഗത്ത് പുരട്ടിയാല്‍ നീരും വേദനയും മാറും. മുക്കുറ്റിയിട്ട് കാച്ചിയ എണ്ണ തേക്കുന്നത് തലക്ക് തണുപ്പ് കിട്ടാനും മുടിവളരാനും സഹായിക്കുന്നു. അരച്ച് തേനില്‍ ചാലിച്ച് കഴിച്ചാല്‍ കഫക്കെട്ട് മാറുന്നു. മുക്കുറ്റിയുടെ ഇലയരച്ച് നീരെടുത്ത് കണ്ണിലൊഴിച്ചാല്‍ കണ്ണുവേദന മാറും.
39) ജാതിക്ക മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ് (Myristica Fragrans Linn.) എന്നാണ് ജാതിവൃക്ഷത്തിന്റെ ശാസ്ത്രനാമം. ഇടത്തരം വൃക്ഷമായ ഇതില്‍ ആണ്‍-പെണ്‍ മരങ്ങള്‍ പ്രത്യേകമായുണ്ട്. മഞ്ഞനിറമുള്ള ആണ്‍പൂവിന് വാസനയുണ്ടാവും. കട്ടിയുള്ള പുറംതോടിനുള്ളിലായാണ് ജാതിക്ക ഉണ്ടാവുക. ഇതിന് പുറത്ത് പൊതിഞ്ഞ് വലപോലെയാണ് ജാതിപത്രി കാണുക. കയ്പുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് ജാതിക്കയ്ക്കും ജാതിപത്രിക്കുമുള്ളത്. ജാതിക്കയും ജാതിപത്രിയും ദഹനശേഷി വര്‍ദ്ധിപ്പിക്കും. വയറുവേദനയും ദഹനക്കേടും മാറ്റും. കഫ-വാതരോഗങ്ങളെ ഇല്ലാതാക്കുകയും വായ്പുണ്ണും വായ് നാറ്റവും കുറയ്ക്കുകയും നല്ല ഉറക്കം പ്രദാനംചെയ്യുകയും ചെയ്യും. ജാതിക്കയും ഇന്തുപ്പും ചേര്‍ത്ത് പൊടിച്ച് ദന്തധാവനത്തിനുപയോഗിച്ചാല്‍ പല്ലുവേദന, ഊനില്‍കൂടി രക്തം വരുന്നത് എന്നിവ മാറും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് ജാതിക്കുരു അരച്ചിടുന്നത് ശമനമുണ്ടാക്കും. ഒലിവെണ്ണയില്‍ ജാതിക്കാഎണ്ണ ചേര്‍ത്ത് അഭ്യ്രംഗം ചെയ്താല്‍ ആമവാതത്തിന് ശമനമുണ്ടാകും. ജാതിക്കുരുവും ജാതിപത്രിയും ഇട്ടുവെന്ത വെള്ളം വയറിളക്കരോഗം വരുത്തുന്ന ജലശോഷണം തടയാനും നിയന്ത്രിക്കാനും നല്ലതാണ്. ജാതിക്ക അരച്ച് പാലില്‍ കലക്കി സേവിച്ചാല്‍ ഉറക്കമില്ലായ്മ മാറും. തൈരില്‍ ജാതിക്കയും നെല്ലിക്കയും ചേര്‍ത്ത് കഴിച്ചാല്‍ പുണ്ണ് ഭേദമാകും. വയറുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങള്‍ക്കും ജാതിക്ക ഉത്തമമാണ്.
40) മുള്ളങ്കി മൂത്രാശയ കല്ല് അലിയിച്ചുകളയുവാനുള്ള കഴിവ് മുള്ളങ്കിക്കുണ്ട്. മുള്ളങ്കിയുടെ കായയും ഇലയും മൂത്രത്തെ വര്‍ധിപ്പിക്കും. ഊണിന് മുമ്പ് മുള്ളങ്കി കഴിച്ചാല്‍ വിശപ്പും ദാഹവും ഉണ്ടാകും. മുള്ളങ്കിയുടെ പൂവ് കഫ-പിത്തങ്ങളെ ശമിപ്പിക്കും. വാതം, അര്‍ശ്ശസ് എന്നിവക്ക് ആശ്വാസം ലഭിക്കും.
41) കറുകപ്പുല്ല് കറുകപ്പുല്ല് ഇടിച്ചുപിഴിഞ്ഞ നീര് അര ഗ്ലാസ്സ് വീതം പതിവായി കഴിച്ചാല്‍ മലബന്ധം മാറിക്കിട്ടും. കറുക ചതച്ചിട്ടു പാലുകാച്ചി ദിവസവും കഴിക്കുന്നത് രക്താര്‍ശസ്സിന് ഗുണം ചെയ്യും. കറുകനീര് 10 മില്ലി വീതം രാവിലെയും രാത്രിയും സമം പാല്‍ ചേര്‍ത്ത് കഴിക്കുന്നത് നാഡീക്ഷീണമകറ്റും.
42) ഗ്രാമ്പൂ സിസിജിയം അരോമാറ്റിക്കം (Zyzygium Aromaticum Merr.) എന്നാണ് ഗ്രാമ്പൂവിന്റെ ശാസ്ത്രനാമം. ഒരു നിത്യഹരിത ചെറുവൃക്ഷമാണ് ഗ്രാമ്പൂ. എണ്ണപ്പച്ച നിറമുള്ള ഇലകള്‍ക്ക് ക്ലോവ് ഓയിലിന്റെ ഗന്ധമുണ്ട്. മറ്റുസസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗ്രാമ്പുവിന്റെ പൂമൊട്ടുകള്‍ പറിച്ചുണക്കിയാണ് ഗ്രാമ്പുവാക്കുന്നത്. ഉണങ്ങിയ ഗ്രാമ്പുമൊട്ടുകള്‍ വാറ്റിയാണ് വളരെ വിലയേറിയ സുഗന്ധതൈലമായ ഗ്രാമ്പൂഎണ്ണ എടുക്കുന്നത്. പൂമൊട്ടുകളില്‍ 19% വരെ തൈലമുണ്ട്. യൂറോപ്പിലും മറ്റും അണുനാശകമായും അത്തറായും മൗത്ത് വാഷായുമൊക്കെ ഗ്രാമ്പൂതൈലം ഉപയോഗിക്കുന്നു. ഈ തൈലത്തിലെ പ്രധാന രാസഘടകമായ യൂജിനോള്‍ ആണ് തൈലത്തിനു മണവും എരിവും നല്കുന്നത്. ഗ്രാമ്പൂ മൊട്ടുകള്‍ക്ക് ആദ്യം ഇളംപച്ച നിറമായിരിക്കും. മൊട്ടു വളരുന്നതോടെ നിറം ഇളം റോസാകുന്നു. ഈ ഘട്ടത്തില്‍തൈലത്തിന്റെ അളവു കൂടും. രക്തചംക്രമണ വ്യവസ്ഥയെ ദൃഢപ്പെടുത്താനും ശരീരോഷ്മാവിനെക്രമീകരിക്കാനും സഹായിക്കുന്ന വസ്തുക്കള്‍ ഗ്രാമ്പൂ എണ്ണയിലുണ്ട്. ഇതു പുരട്ടി തിരുമ്മുന്നത് ചര്‍മ്മത്തിനുബലമേകും. ഗ്രാമ്പൂതൈലം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് മൗത്ത് വാഷായി ഉപയോഗിച്ചാല്‍ വായ്നാറ്റവും പല്ലുവേദനയും മാറും. ഗ്രാമ്പുതൈലം ഇറ്റിച്ച വെള്ളത്തില്‍ ആവി പിടിച്ചാല്‍ ജലദോഷം മാറുകയും പീനസവും കഫക്കെട്ടും ഒഴിവാകുകയും ചെയ്യും.
വായുകോപം ശമിപ്പിക്കുന്ന ഔഷധമാണു ഗ്രാമ്പൂ. ദഹനക്കുറവ്, വയറുവേദന തുടങ്ങിയ ഉദരരോഗങ്ങളുടെ ചികിത്സയില്‍ ഗ്രാമ്പൂ ഫലപ്രദമാണ്. ആറു ഗ്രാമ്പൂ 30 മില്ലി വെള്ളത്തിലിട്ടു തിളപ്പിച്ചു തയ്യാറാക്കുന്ന ഡിക്കോഷന്‍ ദിവസവും ആഹാരത്തിനു ശേഷം മൂന്നുനേരം കഴിച്ചാല്‍, ഉദരരോഗങ്ങള്‍ശമിക്കും. ഗ്രാമ്പൂവില്‍ നിന്നെടുക്കുന്ന എണ്ണ ഒന്നോ രണ്ടോ തുള്ളിയെടുത്ത് ഒരു നുള്ള് പഞ്ചസാരയും ഒരു നുള്ള് സോഡാപ്പൊടിയും ചേര്‍ത്ത് മൂന്നു നേരം കഴിച്ചാലും ഉദരരോഗങ്ങള്‍ക്ക് ശമനം കിട്ടും. ഗ്രാമ്പൂ വറുത്തുപൊടിച്ചു തേനില്‍ ചാലിച്ചു കഴിച്ചാല്‍ ഛര്‍ദ്ദി നില്‍ക്കും. ഭക്ഷ്യവിഷബാധ മൂലമുണ്ടാകുന്നവയറിളക്കവും ഛര്‍ദ്ദിയും ഇല്ലാതാക്കാനും ഗ്രാമ്പൂ നന്ന്. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ആറു ഗ്രാമ്പൂ ഇട്ട് 12മണിക്കൂര്‍ അടച്ചുവെച്ച് ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരിയും ഒരു നുള്ള് ഉപ്പും ചേര്‍ത്തു നന്നായി ഇളക്കി,അരമണിക്കൂര്‍ ഇടവിട്ട് രോഗിക്കു കൊടുത്താല്‍ ഛര്‍ദ്ദി ശമിക്കും. ഗ്രാമ്പൂ നല്ല വേദനസംഹാരിയാണ്.പല്ലുവേദനക്ക് ഒന്നാന്തരം മരുന്നാണ്. അല്പം പഞ്ഞിയെടുത്ത് ഗ്രാമ്പൂ തൈലത്തില്‍ മുക്കി, പല്ലിന്റെപോട്ടില്‍ വെച്ചാല്‍ വേദന ശമിക്കും. ചെവിവേദന അകറ്റാനും ഗ്രാമ്പൂ നന്ന്. ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ ഒരു ഗ്രാമ്പൂ ഇട്ട് ചൂടാക്കി ആറുമ്പോള്‍ അതില്‍ നിന്ന് മൂന്നോ നാലോ തുള്ളിയെടുത്ത് ചെവിയിലൊഴിച്ചാല്‍ വേദന മാറും. മസിലുകളുടെ വേദനയകറ്റാന്‍ ഗ്രാമ്പൂതൈലം പുരട്ടിയാല്‍ മതി. സന്ധിവേദന,മൈഗ്രെയിന്‍ തുടങ്ങിയ രോഗങ്ങള്‍ അസഹീനമാവുമ്പോള്‍, അഞ്ചു തുള്ളി ഗ്രാമ്പൂ എണ്ണ 30 മില്ലി ഒലിവ്ഓയിലില്‍ യോജിപ്പിച്ചു പുരട്ടുക. ഗ്രാമ്പൂവും ഉപ്പുപരലും പാലില്‍ അരച്ചിട്ടാല്‍ കൊടിയ തലവേദന ശമിക്കും. സന്ധിവാതത്തിനും വാതസംബന്ധമായ മറ്റു രോഗങ്ങള്‍ക്കും പറ്റിയ മരുന്നാണ് ഗ്രാമ്പൂ. വാതംമൂലമുണ്ടാകുന്ന ഹോര്‍മോണുകളെ നിയന്ത്രിച്ചു നിറുത്താന്‍ ഇതിനു കഴിയും. ദിവസവും രണ്ടു നേരം ഓരോ ഗ്രാമ്പൂ വായിലിട്ടു ചവക്കുന്നതും കൊള്ളാം. അപകടകരമായ രീതിയില്‍ രക്തം കട്ടകെട്ടുന്നതും ഗ്രാമ്പൂ തടയുന്നു. ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും ഫലപ്രദമായ പ്രതിവിധിയാണ് ഗ്രാമ്പൂ. ഗ്രാമ്പൂ ഡിക്കോക്ഷന്‍ നല്ല ചുമസംഹാരിയാണ്.
ഗ്രാമ്പൂതൈലം അല്പംടാര്‍പെന്റൈന്‍ ചേര്‍ത്ത് മാറത്തുഴിഞ്ഞാല്‍ ബ്രോങ്കൈറ്റിസ്, വില്ലന്‍ചുമ, ന്യൂമോണിയ എന്നിവകൊണ്ടുണ്ടാകുന്ന വിഷമതകള്‍ മാറും. ഒരു ഗ്രാമ്പൂ ഒരു കല്ലുപ്പും ചേര്‍ത്ത് ചവച്ചാല്‍ തൊണ്ട ഉറുത്തുന്നതു കൊണ്ടുള്ള അസ്വസ്ഥത ശമിക്കും. കണ്‍കുരുവിന് ഒന്നാന്തരം മരുന്നാണ് ഗ്രാമ്പൂ. കണ്‍കുരുമൂലമുണ്ടാകുന്ന നീരില്‍ നിന്നും മോചനം കിട്ടാന്‍, ഒരു ഗ്രാമ്പൂ വെള്ളത്തിലിട്ട് നന്നായി തിരുമ്മിയശേഷം കണ്‍പോളകളില്‍ പുരട്ടിയാല്‍ അസഹ്യത മാറും. ലൈംഗികമരവിപ്പും ബലഹീനതയും ഇല്ലാതാക്കാന്‍ പറ്റിയ മരുന്നാണ് ഗ്രാമ്പൂ. മുരിങ്ങമരത്തിന്റെ തടിയില്‍ ഒരു ദ്വാരമുണ്ടാക്കി, അതില്‍ നിറയെ ഗ്രാമ്പൂ നിറച്ച് ദ്വാരം മെഴുകുരുക്കി അടക്കുക. 40 ദിവസം കഴിഞ്ഞ് ഈ ഗ്രാമ്പൂ പുറത്തെടുത്ത്, തണലില്‍ ഉണക്കി കാറ്റു കയറാതെ കുപ്പിയിലടച്ചു സൂക്ഷിക്കുക. ഭക്ഷണശേഷം ഒരു ഗ്രാമ്പൂ നാക്കിനടിയിലിടുക. ഒരുനുള്ള് ഗ്രാമ്പൂപൊടി തേനില്‍ ചാലിച്ച് മൂന്നുനേരം സേവിച്ചാല്‍ ശ്വാസംമുട്ടലും കഫക്കെട്ടും കുറയും.
ഗ്രാമ്പൂ തൈലം മരുന്നിനും ആഹാരത്തിനും രുചി വരുത്താനും, സുഗന്ധ വസ്തുക്കള്‍ ഉണ്ടാക്കാനും ചിലയിനം സിഗരറ്റുകളില്‍ സുഗന്ധമുണ്ടാക്കാനും ഉപയോഗിക്കുന്നു. ടൂത്ത് പേസ്റ്റ്, ബേക്കറി പലഹാരങ്ങള്‍,മരുന്നുകള്‍, തുടങ്ങിയവയില്‍ ഗ്രാമ്പൂ സത്ത് അടങ്ങിയിട്ടുണ്ട്. വെറ്റില മുറുക്കുമ്പോഴും രുചിക്കും സുഗന്ധത്തിനും വേണ്ടി ഇതു ചേര്‍ക്കുന്നു.
43) വാതംകൊല്ലി വാതംകൊല്ലിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിച്ചാല്‍ വാതത്തിന്റെ അസുഖത്തിന് ഫലപ്രദമാണ്. ഇതിന്റെ വേര് ചതച്ച് തുണിയില്‍ കിഴികെട്ടി തലവേദന (കൊടിഞ്ഞി) യുള്ളപ്പോള്‍ മൂക്കിലൂടെ വലിക്കുന്നത് തലവേദന കുറയ്ക്കും.
44) താന്നിക്ക വലിയ മരമായി വളരുന്ന ഔഷധസസ്യമാണിത്. രണ്ടടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 20 കിലോഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് കുഴിമൂടി വര്‍ഷാരംഭത്തില്‍ തൈകള്‍ നടുന്നു. ചെടികള്‍ തമ്മില്‍ 20 അടി അകലം വേണം. ദീര്‍ഘകാലം ഫലം നല്കുന്ന മരമാണിത്. താന്നിക്കയുടെ തോടാണ് ഔഷധയോഗ്യഭാഗം. തൊണ്ടചൊറിച്ചില്‍, ചുമ, നേതൃരോഗങ്ങള്‍, പാണ്ടുരോഗം തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ത്രിഫലചൂര്‍ണ്ണം, കുമാര്യാസവം, ഭൃഗാരാജാദിതൈലം, മഹാതിക്തകം കഷായം, പശാഗുളിച്യാദികഷായം എന്നിവ താന്നിക്കാത്തോടു ചേര്‍ത്ത ചില ഔഷധങ്ങളാണ്. മുടി വളരാനും കറുപ്പു നിറം ലഭിക്കാനും ഫലപ്രദമാണ്. ചുമ, ഛര്‍ദ്ദി, തണ്ണീര്‍ദാഹം എന്നിവയെ ശമിപ്പിക്കുന്നതാണ്
45) ചുവന്നുള്ളി ഭക്ഷണങ്ങള്‍ക്ക് രുചിയേകുന്നതോടൊപ്പം പല രോഗങ്ങളെയും പ്രതിരോധിക്കാനും പര്യാപ്തമായ ഒഷധഗുണമുള്ള ഒരു പദാര്‍ത്ഥമാണ് ചുവന്നുള്ളി. ജലദോഷം, ചുമ, നീര്‍ക്കെട്ട് എന്നിവയൊക്കെ ഉണ്ടാവുമ്പോള്‍ നാല് ടീസ്പൂണ്‍ ഉള്ളിസത്ത് തുല്യ അളവില്‍ തേന്‍ ചേര്‍ത്ത് സേവിക്കണം. ജലദോഷം തടയാന്‍ ഉള്ളി ഭക്ഷണത്തോടൊപ്പം കഴിച്ച് ശീലിക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദ്ദവും ഹൃദ്രോഗങ്ങളും തടയാന്‍ ദിവസവും 100 ഗ്രാം ഉള്ളി കഴിക്കുന്നത് നല്ലതാണ്. ശര്‍ക്കരവെള്ളത്തിലോ പഞ്ചസാര വെള്ളത്തിലോ ചുവന്നുള്ളി അരിഞ്ഞിട്ട് കുടിക്കുന്നത് ദാഹം തീര്‍ക്കാനും ക്ഷീണമകറ്റാനും നല്ലതാണ്. 10 ഗ്രാം ചുവവന്നുള്ളിയും സമം അരിയും കൂട്ടി വറുത്തു ചുവന്നാല്‍ അതില്‍ കാല്‍ ഗ്ലാസ്സ് വെള്ളമൊഴിച്ച് അരിച്ചെടുത്ത് പഞ്ചസാര ചേര്‍ത്ത് കുടിക്കുക. ഇങ്ങനെ ആറേഴു പ്രാവശ്യം ചെയ്യുന്ന പക്ഷം സ്വരസാദം (ഒച്ചയടപ്പ്) വിട്ടുമാറും. 10 ഗ്രാം ചുവന്നുള്ളി പിഴിഞ്ഞ നിരിന് സമം ഇഞ്ചിയുടെ ഊരല്‍ കളഞ്ഞ നീരും ചേര്‍ത്ത് ഏഴു ദിവസം കിടക്കാന്‍ നേരം കുടിക്കുക. എല്ലാവിധ കൃമിരോഗങ്ങളും വിട്ടുമാറും. നല്ലൊരു ലൈംഗിക ഉത്തേജകവുമാണ് ഉള്ളി. അരിഞ്ഞു നെയ്യില്‍ വറുത്ത് വഴറ്റി ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് വെറുംവയറ്റില്‍ കഴിക്കുന്നത് ലൈംഗിക ശക്തി വര്‍ദ്ധിപ്പിക്കുന്നു. സുഗന്ധ മസാലവിള, ദന്തരോഗ നിവാരണി,കാസ രോഗ നിവാരണി, വേദന സംഹാരി എന്നിവക്ക് പേരുകേട്ടതാണ്. ഉള്ളി നെയ്യില്‍ മൂപ്പിച്ച് കഴിക്കുന്നത് രക്താര്‍ശസിന് നല്ലതാണ്. ചൊറി, വ്രണം, വിഷജന്തു കടിച്ചാലുണ്ടാകുന്ന മുറിവുകള്‍ എന്നിവക്ക് പച്ചവെളിച്ചെണ്ണയില്‍ ഉള്ളി ചതച്ച് കാച്ചി തേക്കുന്നത് നല്ലതാണ്. അപസ്മാര രോഗിക്ക് ബോധം തെളിയിക്കാന്‍ അല്‍പം ഉള്ളിനീര് മൂക്കില്‍ ഒഴിച്ച് കൊടുത്താല്‍ മതി. ചെവിയിലുണ്ടാകുന്ന മൂളലുകള്‍ക്ക് ഉള്ളിനീര് പഞ്ഞിയില്‍ വീഴ്ത്തി ചെവിയില്‍ വെക്കുക.
46) ഏലം എലറ്റേറിയ കാര്‍ഡമോമം (Elettaria Cardamomum Maton) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഏലത്തിനെ ഇംഗ്ലീഷില്‍ കാര്‍ഡമം (Cardamom) എന്നു പറയുന്നു. തണുപ്പും ഈര്‍പ്പവും തണലുമുള്ള സ്ഥലങ്ങളില്‍ നന്നായി വളരുന്നു. 4 മീറ്ററോളം ഉയരം വെയ്ക്കുന്ന ഈ സസ്യം ഇഞ്ചിവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നതാണ്. ഭൂകാണ്ഡത്തില്‍ നിന്നും മണ്ണിനു മുകളിലൂടെ പടരുന്ന അപസ്ഥാനീയ വേരുകളിലാണ് കായ ഉണ്ടാകുന്നത്. ഈ വേരുകള്‍ക്ക് ശരം എന്നാണ് പറയുക. വേരുകളില്‍ കായ വിന്യസിക്കപ്പെട്ടിരിക്കും. ഫലത്തിനുള്ളിലെ ചെറുവിത്തുകളാണ് ഏലക്കായ്ക്ക് ഗുണവും മണവും നല്‍കുന്നത്. രൂക്ഷഗുണവും ശീതവീര്യവുമുള്ളതാണ് ഏലയ്ക്കാ. ഔഷധമായി കായ മാത്രമാണ് ഉപയോഗിക്കുന്നത്. ദഹനൗഷധങ്ങളായ മരുന്നുകളില്‍ വലിയൊരു പങ്ക് ഏലയ്ക്കാക്കുണ്ട്. ഹൃദയപേശികളെ ശക്തിപ്പെടുത്താനും അതിസാരത്തെ നിയന്ത്രിക്കാനും ഇതിനാകും. ഏലയ്ക്കാപ്പൊടി കരിക്കിന്‍ വെള്ളത്തില്‍ കലക്കി സേവിച്ചാല്‍ മൂത്രതടസ്സം മാറും. ഏലയ്ക്കാപ്പൊടി നെയ്യില്‍ ചാലിച്ച് നുണഞ്ഞിറക്കിയാല്‍ കഫക്കെട്ട് മാറും. ഏലയ്ക്കാപ്പൊടി ദന്തചൂര്‍ണ്ണത്തില്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ ദന്തരോഗങ്ങളും വായ് നാറ്റവും മാറും. ഏലത്തരിയും തിപ്പലിയും കല്‍ക്കണ്ടം ചേര്‍ത്ത് പൊടിച്ചു സേവിച്ചാല്‍ ചുമ ശമിക്കും. ഛര്‍ദ്ദി, അര്‍ശസ്സ്, തലവേദന, പല്ലുവേദന, വാതവേദന എന്നിവ ശമിപ്പിക്കും ചായപ്പൊടിയോടുകൂടിയും ഉപയോഗിക്കാം.
47) കാട്ടുള്ളി കാട്ടുള്ളി തീയിലിട്ട് വേവിച്ച് പാകത്തിനു ചൂടാക്കി അതില്‍ കാല്‍ ചൂടുപിടിപ്പിച്ചാല്‍ കാലിലെ ആണിരോഗം സുഖപ്പെടുന്നതാണ്.
48) പുത്തരിച്ചുണ്ട ആട്ടിന്‍സൂപ്പ്, ലേഹ്യം എന്നിവ ഉണ്ടാക്കുമ്പോള്‍ പുത്തരിച്ചുണ്ട ഉപയോഗിക്കുന്നു.
49) വാളന്‍പുളി കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ് എന്നിവക്കു പുറമെ ടാര്‍ടാറിക് ആസിഡ്, സിട്രിക് ആസിഡ്, മാലിക് ആസിഡ്, അസറ്റിക് ആസിഡ്, പഞ്ചസാര എന്നിവയും വാളന്‍പുളിയില്‍ അടങ്ങിയിരിക്കുന്നു.
ദഹനശക്തി വര്‍ധിപ്പിക്കാന്‍ വാളന്‍പുളി ചേര്‍ത്ത ഭക്ഷണത്തിന് സാധിക്കും. കൂടാതെ വാതരോഗികള്‍ക്കും ഇത് ഉത്തമ ഔഷധമാണ്. വാതം, കഫം, പിത്തം, വസീരി, എന്നിവക്കെതിരെ ഉപയോഗിക്കുന്നു. പുളിയില വെള്ളത്തില്‍ ചേര്‍ത്ത് ചൂടാക്കി ആ വെള്ളം കൊണ്ട് കുളിച്ചാല്‍ ശരീരക്ഷീണം ഇല്ലാതാകും. പുളിയിലയിട്ട് വെള്ളം തിളപ്പിച്ച് ചെറുചൂടോടെ നീരുള്ളഭാഗത്ത് ചൂടു പിടിപ്പിച്ചാല്‍ ശരീരത്തിലെ നീര് കുറയും.
50) പേരക്ക Psidium guajava സിഡിയം ഗ്വാജാവ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പേരക്കയില്‍ വിറ്റാമിന്‍ എ, ബി, സി,കാത്സ്യം, ജീവകം, അന്നജം, മാംസ്യം എന്നിവ ധാരാളമായുണ്ട്. പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിന് പേരക്ക ഉത്തമമാണ്. കൂടാതെ തൊണ്ടവേദന, ഉദരരോഗങ്ങള്‍, ഡയേറിയ തുടങ്ങിയവക്ക് പേരക്ക ഉത്തമ ഔഷധമാണ്. കണ്ണിന്റെ കാഴ്ചശക്തി കൂട്ടാനും ഉദരരോഗ ശമനം എന്നിവക്കുംഫലപ്രദമാണ്.
51) മൈലാഞ്ചി ലിത്രേസി സസ്യകുടുംബത്തില്‍ പെട്ട മൈലാഞ്ചിയുടെ ശാസ്ത്രനാമം ലോസോണിയ ഇനേര്‍മിസ്എന്നാണ്. ബലമുള്ള നേര്‍ത്ത ശാഖകള്‍ കാണപ്പെടുന്ന ഇതിന്റെ ഇലകള്‍ വളരെ ചെറുതായിരിക്കും.
മൈലാഞ്ചി ഒരു സൌന്ദര്യവര്‍ദ്ധക ഔഷധിയാണ്. സൌന്ദര്യം കൂട്ടുവാന്‍ മത്രമല്ല, ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഇതിനാകും. ഇംഗ്ലീഷില്‍ ഹെന്ന എന്നും സംസ്കൃതത്തില്‍ മദയന്തിക,രാഗാംഗി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. രക്തശുദ്ധി, മന:ശ്ശാന്തി, ആര്‍ത്തവത്തകരാറുകള്‍,മഞ്ഞപ്പിത്തം എന്നിവക്കെല്ലാം മൈലാഞ്ചി വിശേഷഔഷധമാണ്. മൈലാഞ്ചിയരച്ച് കൈത്തലത്തിലും കാലിന്റെ വെള്ളയിലും വിരലുകളിലും വെച്ചുകെട്ടുന്നത് രക്തശുദ്ധിക്കും മന:ശ്ശാന്തിക്കും നല്ലതാണ്. മൈലാഞ്ചിയിലയും പച്ചമഞ്ഞളും അരച്ച് കാലില്‍ പൊതിഞ്ഞ് വെച്ചാല്‍ കുഴിനഖം മാറിക്കിട്ടും. മൈലാഞ്ചിവേര്, ചുക്ക്, എള്ള് എന്നിവയെല്ലാം കൂടി 50 ഗ്രാം വീതമെടുത്ത് 400 മില്ലി ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് 25 മില്ലിയാക്കി കല്ലുപ്പ് മേമ്പൊടിയാക്കി കാലത്തും രാത്രിയും കഴിക്കുന്നത് ആര്‍ത്തവത്തകരാറുകള്‍ക്ക് ഗുണം ചെയ്യും. മൈലാഞ്ചി സമൂലം അരച്ച് പാലില്‍ കഴിക്കുകയോ കഷായം വെച്ചു കഴിക്കുകയോ ചെയ്താല്‍ മഞ്ഞപ്പിത്തം കുറയും. മൈലാഞ്ചി ഇടിച്ചു പിഴിഞ്ഞ നീരില്‍ മൈലാഞ്ചിവേര് കല്‍ക്കമാക്കി കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ തേച്ചാല്‍ തലമുടി കറുത്ത് വളരുകയും മുടികൊഴിച്ചില്‍ മാറുകയും ചെയ്യും. മുടിവളര്‍ച്ചക്കും അഴകിനും 3 ഗ്രാം മൈലാഞ്ചിപ്പൂവരച്ച് 2 നേരം സേവിക്കുക. കുഷ്ഠത്തിന് മൈലാഞ്ചിയില കഷായം വെച്ച് 25 മില്ലി വീതം രണ്ടുനേരം സേവിക്കുക. 3 ഗ്രാം മൈലാഞ്ചിപ്പൂവ് അരച്ച് ശുദ്ധജലത്തില്‍ കലക്കിക്കുടിച്ചാല്‍ ബുദ്ധിപരമായ ഉണര്‍വ്വിന് നല്ലതാണ്. മൈലാഞ്ചിയില കഷായം വെച്ച് ഒരൌണ്‍സ് വീതം രണ്ടുനേരം സേവിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും.കഫ-പിത്തരോഗങ്ങള്‍ ശമിപ്പിക്കാനും വ്രണം ഉണങ്ങാനും വേദന ഇല്ലാതാക്കാനും കഴിയുന്നവയാണ് മൈലാഞ്ചി. മൈലാഞ്ചി അരച്ച് കഷായം വെച്ച് കുടിക്കുന്നത് നല്ലതാണെന്ന് പഴമക്കാര്‍ പറയാറുണ്ട്.
52) തേക്കിന്‍തൂമ്പ് തേക്കിന്‍തൂമ്പും പച്ചമ
ഞ്ഞളും അരച്ച് വെളിച്ചെണ്ണയില്‍ കാച്ചിത്തേച്ചാല്‍ ഏത് ഉണങ്ങാത്ത വ്രണങ്ങളും മാറിക്കിട്ടും
53) അരൂത പശ്ചിമേഷ്യക്കാരുടെ വിശുദ്ധസസ്യമാണ് അരൂത അഥവാ ശതാപ്പ്. സോമവല്ലി എന്നുകൂടി അറിയപ്പെടുന്ന ഈ കുറ്റിച്ചെടി ശിശുരോഗങ്ങള്‍ക്കെതിരെ പ്രശസ്ത ഔഷധമാണ്. ഒരു മീറ്ററോളം ഉയരം വെയ്ക്കുന്ന അരൂതയുടെ ശാസ്ത്രനാമം റൂട്ടാ ഗ്രാവിയോളെന്‍സ് (Ruta graveolens) എന്നാണ്. ഇംഗ്ലീഷില്‍ ഇതിനെ ഗാര്‍ഡന്‍ റൂ (Garden Rue) എന്ന് പറയുന്നു. ഇളം പച്ചനിറമുള്ള സസ്യത്തിന് വളരെ ചെറിയ ഇലകളാണുള്ളത്. റൂട്ടിന്‍ (Rutin) എന്ന ഗ്ലൈക്കോസൈഡും ബാഷ്പശീലതൈലവുമാണ് മുഖ്യരാസഘടകങ്ങള്‍. തുളസിയെപ്പോലെ അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ അസാധാരണ കഴിവുണ്ട്. തീവ്രമായ ഔഷധവീര്യം മുലം അധികമാത്ര സേവിക്കുന്നത് അപകടകരമാണ്. രണ്ടു വര്‍ഷത്തിലധികം ചെടി നിലനില്‍ക്കാറില്ല. ഒരു സര്‍വ്വരോഗസംഹാരിയായ അരൂതയുടെ സമൂലം ഔഷധമാണ്. ഇലപിഴിഞ്ഞെടുത്ത നീര് സേവിച്ചാല്‍ കഫവും പീനസവും മാറും. കുട്ടികള്‍ക്കുള്ള ചുമ, പനി, ശ്വാസംമുട്ടല്‍,ക്ഷീണം, വയറുവേദന എന്നിങ്ങനെ നിരവധി അസുഖങ്ങള്‍ക്കെതിരെ ഉപയോഗിക്കാം. ഉള്ളില്‍ സേവിക്കുന്നതിന്റെ അളവ് കുട്ടികളുടെ പ്രായമനുസരിച്ച് കൃത്യതയോടെ പാലിക്കേണ്ടതാണ്. വിരയ്ക്കും കൊക്കപ്പുഴുവിനും എതിരായ സിദ്ധൗഷധവുമാണ് അരൂത. ഇലപിഴിഞ്ഞടുത്ത നീരില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും. കുട്ടികളുടെ അപസ്മാരത്തിന് അരൂത മണപ്പിക്കുകയും അരയില്‍ കെട്ടുകയും ചെയ്താല്‍ മതി.
54) കമ്മ്യൂണിസ്റ്റപ്പ വീണോ കത്തിയോ മറ്റെന്തെങ്കിലും കൊണ്ടോ ഉണ്ടായ മുറിവില്‍ ഇതിന്റെ തൂമ്പെടുത്ത് പിഴിഞ്ഞ നീരൊഴിച്ചാല്‍ മുറിവ് പെട്ടെന്ന് ഉണങ്ങിക്കിട്ടും.
55) കച്ചോലം / കര്‍ച്ചൂര (Kaempferia galanga) കേരളത്തില്‍ എല്ലായിടത്തും സമൃദ്ധമായി കാണുന്ന സസ്യമാണ് കച്ചോലം. വളക്കൂറുള്ള ഏതുമണ്ണിലും ഇവ വളരുന്നു. കോംപ് ഫെറിയ ഗലന്‍ഗ (Kaempferia galanga) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കച്ചോലം സിന്‍ജിബെറേസ് എന്ന കുടുംബത്തില്‍ പെട്ടതാണ്. വെള്ള നിറമുള്ള ഈ ചെടിയുടെ പൂക്കളില്‍ പാടലനിറത്തിലുള്ള പൊട്ടുകളും കാണാം. ഇതിന്റെ കിഴങ്ങില്‍ ആല്‍ക്കലോയിഡ്,സ്റ്റാര്‍ച്ച്, പശ, സുഗന്ധദ്രവ്യം, തൈലം എന്നിവ അടങ്ങിയിരിക്കുന്നു. അമൂല്യതകൊണ്ടും ഔഷധഗുണം കൊണ്ടും പ്രാധാന്യമുള്ള ഈ സസ്യം സമൂലം സുഗന്ധവാഹിയാണ്. ആയുര്‍വേദ വിധിപ്രകാരം കടുരസവും ഉഷ്ണവീര്യവുമാണ് കച്ചോലം. കിഴങ്ങാണ് ഔഷധയോഗ്യഭാഗം. ശ്വാസകോശരോഗങ്ങളെയും വാത-കഫ രോഗങ്ങളെയും ശമിപ്പിക്കും. കച്ചോലം ചേര്‍ത്ത് കാച്ചിയ എണ്ണ പീനസവും ശിരോരോഗങ്ങളും മാറ്റും. ഉണങ്ങിയ കച്ചോലം പൊടിച്ച് തേനില്‍ സേവിച്ചാല്‍ ഛര്‍ദ്ദി ശമിക്കും. കച്ചോലത്തിന്റെ വേര് അരച്ച് ശരീരത്തില്‍ പുരട്ടുന്നത് നീരിളക്കത്തിന് ശമനം തരും. കാസം, ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍,ദഹന സംബന്ധമായ രോഗങ്ങള്‍, ചുമ, വായനാറ്റം, നാസരോഗങ്ങള്‍, ശിരോരോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ദഹനസംബന്ധമായ രോഗങ്ങള്‍ക്കാണ് ഇത് പ്രധാനമായുംഉപയോഗിക്കുന്നത്. കാസം, ശ്വാസകോശരോഗങ്ങള്‍ എന്നിവക്കുള്ള മരുന്നിന്റെ ചേരുവയിലും വിരയെ നശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു. ചൊറി, വ്രണം, രക്തദോഷം, മുഖരോഗം, മൂക്കുമായി ബന്ധപ്പെട്ട രോഗം എന്നിവക്കുള്ള ഔഷധമാണ് കച്ചോലം. ദഹനക്കുറവ്, അര്‍ശ്ശസ്സ്, ചര്‍മ്മരോഗം, അപസ്മാരം,പ്ലീഹാരോഗം എന്നിവക്കും കച്ചോലം ഉത്തമൌഷധമാണ്. കഷായ നിര്‍മ്മാണത്തില്‍ ഔഷധമായി ഉപയോഗിക്കുന്നു. കച്ചോലം ചേര്‍ന്ന പ്രധാന ഔഷധങ്ങള്‍, അശ്വഗന്ധാരി ചൂര്‍ണ്ണം, ഹിഗുപചാദിചൂര്‍ണ്ണം, നാരായ ചുര്‍ണ്ണം, ദാര്‍വ്യാധീ കഷായം, പ്രയംഗ്വാദി കഷായം. മഞ്ഞളിനോട് രൂപസാദൃശ്യമുള്ള ഈ ബഹുവര്‍ഷി ഔഷധിയുടെ ഉണങ്ങിയ പ്രകന്ദമാണ് ഔഷധമായും നടീല്‍ വസ്തുവായും ഉപയോഗിക്കുന്നത്. കടലോരമേഖല ഒഴികെ എല്ലായിടത്തും നന്നായി വളരും. സ്ഥലം നന്നായി കിളച്ചൊരുക്കി ഏക്കറിന് 2 മുതല്‍ 3 ടണ്‍ വരെജൈവവളങ്ങള്‍ ചേര്‍ത്ത് ഇറയിക്ക് വാരമെടുക്കുന്നത് പോലെ വാരം എടുക്കണം ഇങ്ങനെയാണ്കച്ചോലത്തിന്റെ കൃഷിരീതി.
56) പറത്തന്‍വേര് പറത്തന്‍വേരിന്റെ വേര് മാത്രമാണ് ഔഷധമായി ഉപയോഗിക്കുന്നത്. ഇത് കുട്ടികളില്‍ കാണുന്ന വയറുവേദനക്ക് ഉത്തമമാണ്.
57) കുടകപ്പാല അതിസാരത്തിനെതിരെ ഒരുകാലത്തെ ജീവന്‍രക്ഷാ ഔഷധമായിരുന്നു കുടകപ്പാല. ഹോളറീന ആന്റിഡിസെന്‍ട്രിക്ക (Holarrhena Antidysentrica Roth DC) എന്ന ശാസ്ത്രനാമം തന്നെ ഡിസെന്‍ട്രിക്കെതിരായി ഈ ഔഷധം എത്രമാത്രം ഉപയോഗപ്പെട്ടിരിക്കുന്നു എന്നതിന് സാക്ഷ്യപത്രമാണ്. മനുഷ്യജീവന്‍ രക്ഷിക്കുന്നതില്‍ പാമ്പുവിഷത്തിനുള്ള ഒറ്റമൂലികള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രയോജനപ്പെട്ട സസ്യം ഇതാണെന്നു പറയാം. ഹോളറീന (Holarrhena) എന്നാണ് ഇതിനെ ഇംഗ്ലീഷില്‍ അറിയപ്പെടുക. ആയുര്‍വേദ ഗുണവിശേഷമനുസരിച്ച് തിക്തരസപ്രദാനവും ശീതവീര്യദായകവുമാണ് കുടകപ്പാല. ഇതിന്റെ മരത്തില്‍ സമൃദ്ധമായ വെള്ളക്കറയുണ്ട്. കേരളത്തിലെ ഉയര്‍ന്ന വനമേഖലകളില്‍ കണ്ടുവരുന്ന 8 മീറ്റര്‍ വരെ ഉയരം വെയ്ക്കുന്ന ഈ വൃക്ഷത്തിന്റെ തൊലിയാണ് ഔഷധമായി ഉപയോഗിക്കുന്നത്. രൂക്ഷഗുണമുള്ള ഇത് കൃമിഹരവും വ്രണവിരോപണശക്തിയുള്ളതുമാണ്. തൊലിയിലെ രാസഘടകങ്ങള്‍ വൃക്ഷത്തിന്റെ പ്രായം കൂടുന്തോറും വര്‍ദ്ധിച്ചുവരുന്നതായി കാണാം. കഠിനമായ അര്‍ശസിനു കുടകപ്പാലയുടെ തൊലി കഷായം വെച്ചു സേവിച്ചാല്‍ ആശ്വാസം കിട്ടും. തൊലിക്കഷായം കൊണ്ട് വ്രണം കഴുകുന്നതും പച്ചത്തൊലി വ്രണത്തിന് പുറമ്പാടയായി അരച്ചിടുന്നതും അത്യധികം നല്ലതാണ്. തൊലി ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ അതിസാരം മാറുന്നതാണ്.
58 )വേലിപ്പരുത്തി വേലിപ്പരുത്തി വേര് അരച്ച് പശുവിന്‍ പാലില്‍ കുടിച്ചാല്‍ ആന്ത്രവായുവിന് നല്ലതാണ്.

59) കദളിപ്പൂ വയറുവേദന, അജീര്‍ണ്ണം എന്നിവക്ക് മരുന്നായി ഉപയോഗിക്കുന്നു

60) ചുള്ളിമുള്ള് ചുള്ളിമുള്ള് നീരിന് കഷായം വെച്ച് കുടിക്കുവാന്‍ ഉപയോഗിക്കുന്നു
61) തൂവയില തൂവയില പൊടിയാക്കി കഴിച്ചാല്‍ ചുമക്ക് ആശ്വാസം കിട്ടും.
62) കസ്തൂരി മഞ്ഞള്‍ കുര്‍ക്കുമ അരോമാറ്റിക്ക (Curcuma Aromatica Salish) എന്നാണ് ഈ സസ്യത്തിന്റെ ശാസ്ത്രനാമം. ഇംഗ്ലീഷില്‍ ഇതിനെ യെല്ലോ സെഡോറി (Yellow Zedoary) എന്നു പറയുന്നു. മഞ്ഞളിനോട് രൂപസാദൃശ്യമുള്ള ഈ ഔഷധിയുടെ പ്രകന്ദമാണ് ഉപയോഗയോഗ്യം. പ്രകന്ദത്തില്‍ ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്. മഞ്ഞളിലെ രാസഘടകങ്ങള്‍ മിക്കതും ഇതിലും അടങ്ങിയിരിക്കുന്നു. ആയുര്‍വേദ വിധിപ്രകാരം ഉഷ്ണവീര്യവും തിക്തരസവുമാണ് ഈ ഔഷധത്തിന്. അണുനാശകശക്തിയും വിഷവിരോപണശക്തിയും നന്നായുള്ള ഔഷധമാണ് കസ്തൂരിമഞ്ഞള്‍. കുര്‍ക്കുമിന്‍ എന്ന വര്‍ണ്ണവസ്തു ചര്‍മ്മത്തിന് അഴക് നല്കുന്നു. മഞ്ഞളിനെപ്പോലെ ഭക്ഷണമായി ഉപയോഗിക്കാറില്ലെങ്കിലും പലഅസുഖങ്ങള്‍ക്കും നിര്‍ദ്ദിഷ്ടമാത്രയില്‍ ഉള്ളില്‍ സേവിക്കാവുന്നതാണ്. ഉളുക്ക്, ചതവ് എന്നിവയ്ക്ക് പുറമ്പാടയായി കറുവയുടെ ഇലയ്ക്കൊപ്പം ചാലിച്ചിടുന്നത് നല്ലതാണ്. അയമോദകം കൂട്ടി ചെറിയമാത്രയില്‍ സേവിച്ചാല്‍ വിഷം തീണ്ടിയതിന്റെ വേദന കുറയും. നവജാതശിശുക്കള്‍ക്കും സ്ത്രീകള്‍ക്കും ചര്‍മ്മസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഇത് അരച്ച് പനിനീരില്‍ ചാലിച്ച് ശരീരത്തില്‍ പുരട്ടാവുന്നതാണ്.
സൌന്ദര്യവര്‍ദ്ധക വസ്തുവിലും ഔഷധ ചേരുവകളിലും ധാരാളമായി ഉപയോഗിക്കുന്ന കസ്തൂരിമഞ്ഞള്‍മഞ്ഞകവേ, കര്‍പ്പൂര ഹരിദ്ര, വനഹരിദ്ര എന്നീ പേരുകളില്‍ അറിയപ്പെടുന്നു. മികച്ച ഒരു ആന്റിഓക്സിഡന്റുമാണ് കസ്തൂരി മഞ്ഞള്‍. പ്രധാന ഗുണം രക്തശുദ്ധി വരുത്തുന്നതും ത്വക്ക് രോഗങ്ങള്‍,ശരീരത്തിലെ നിറഭേദങ്ങള്‍, കുഷ്ഠം, ചൊറിച്ചില്‍ എന്നിവ ശമിപ്പിക്കാനുള്ള കഴിവാണ്. പുറംതൊലിക്കു മാര്‍ദ്ദവവും മേനിയും നിറവും വര്‍ധിപ്പിക്കും. കൂടാതെ വിഷഹരവും വെള്ളപ്പാണ്ട് മാറ്റുവാനുംപ്രയോജനകരമാണ്. സൌന്ദര്യസംരക്ഷണത്തിനു കസ്തൂരി മഞ്ഞള്‍ പ്രയോജനകരമാണ്. മുഖത്തെ പാടുകള്‍ മാറ്റുവാന്‍ കസ്തൂരിമഞ്ഞള്‍, രക്ത ചന്ദനം, മഞ്ചട്ടി കൂട്ടി നീലയമരി നീരില്‍ അരച്ചിട്ടാല്‍ മുഖത്തെ പാടുകള്‍, കറുപ്പു കലര്‍ന്ന നിറം എന്നിവക്കു ഫലപ്രദമാണ്. ഈ രീതിമൂലം മുഖകാന്തി കൂട്ടുന്നതോടൊപ്പം ഒന്നാംതരം അണുനാശശക്തിയും മുഖത്തിനു നല്‍കുന്നു. ദിവസവും കുളിക്കുന്നതിനു മണിക്കൂര്‍ മുമ്പ് കസ്തൂരി മഞ്ഞളും ചന്ദനവും കൂട്ടി ലേപനമാക്കി ശരീരത്തില്‍ പുരട്ടി കുളിച്ചാല്‍ ദേഹകാന്തി വര്‍ധിക്കുകയും ദുര്‍ഗന്ധം മാറ്റി സുഗന്ധം ഉണ്ടാകും. ഒരു പരിധിവരെ തലവേദനയടക്കം പല ശിരോരോഗങ്ങള്‍ക്കും പ്രതിവിധിയാണ്. അഞ്ചാംപനി, ചിക്കന്‍പോക്സ് അടക്കം ശരീരത്തിലുണ്ടാവുന്ന പാടുകള്‍ മാറ്റാന്‍ കസ്തൂരി മഞ്ഞളിനൊപ്പം കടുക്കാത്തോട് തുല്യമായി കാടിവെള്ളത്തിലരച്ചിടുന്നത് ഗുണപ്രദമാണ്. കസ്തൂരിമഞ്ഞള്‍ നന്നായി പൊടിച്ചു വെള്ളത്തില്‍ കുഴച്ചു ശരീരത്തില്‍ പുരട്ടിയാല്‍ കൊതുകുശല്യം നന്നായി കുറയും.
രക്തവാതം, ചുമ, കുഷ്ഠം, എക്കിള്‍ എന്നിവ കസ്തൂരിമഞ്ഞള്‍ കൊണ്ട് ഉണ്ടാക്കുന്ന ഔഷധം ശമിപ്പിക്കും. ചര്‍മ്മരോഗ സംഹാരികൂടിയാണിത്. പ്രസവാനന്തരം അമ്മയേയും നവജാതശിശുവിനെയും കസ്തൂരി മഞ്ഞള്‍ തേച്ച് കുളിപ്പിച്ചാല്‍ ചര്‍മ്മരോഗങ്ങള്‍ മാറുകയും, രോഗണുവിമുക്തമാവുകയും ശരീരകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കസ്തൂരിമഞ്ഞള്‍ അഴകിനൊപ്പം ആരോഗ്യവും കാക്കുന്നു. മഞ്ഞള്‍, ഇഞ്ചി എന്നിവ കൃഷിചെയ്യുന്ന രീതിയില്‍ കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്യാം. കാലവര്‍ഷാരംഭമാണ് വിത്തു കിഴങ്ങു നടുവാനനുയോജ്യം. നന്നായി ജൈവവളങ്ങള്‍ ചേര്‍ത്തു സംരക്ഷിച്ചാല്‍ എട്ടു മാസം കൊണ്ടു വിളവെടുക്കാം. കഴുകി വൃത്തിയാക്കി ഉണക്കി ഉപയോഗിക്കാം.
63) നെല്ലിക്ക എംബ്ലിക്ക ഒഫീസിനാലിസ് ഗര്‍ട്ട്ന്‍ (Emblica Officinalis Gaerten) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നെല്ലിക്കയുടെ സംസ്കൃതനാമം ആമലകി, ശിവം, ധാത്രി എന്നാണ്. ഇത്യൂഫോര്‍ബിയേസി സസ്യകുടുംബത്തില്‍ പെട്ടതാണ്. പ്രകൃതിദത്തമായ വിറ്റാമിന്‍ ‘സി’ യുടെഉറവിടമാണ് നെല്ലിക്ക. ഇലപൊഴിയുന്ന ഇടത്തരം വൃക്ഷമാണ് നെല്ലി. ചെറിയ ഇലകള്‍ വിച്ഛകപത്രങ്ങളാണ്. ആയുര്‍വേദവിധിപ്രകാരം ശീതവീര്യവും ഗുരുഗുണവുമാണ് നെല്ലിക്കയ്ക്കുള്ളത്. ത്രിദോഷങ്ങളെയും ശമിപ്പിക്കും. പ്രതിരോധശക്തിയും ധാതുപുഷ്ടിയും വര്‍ദ്ധിപ്പിക്കും. കായ്, വേര്. തൊലി എന്നിവ ഔഷധയോഗ്യമാണ്. നെല്ലിക്ക, ശര്‍ക്കര സമം ചേര്‍ത്ത്, ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ഉള്‍പ്പെടുത്തി മണ്‍ഭരണിയില്‍ സൂക്ഷിച്ച് ഒരുമാസത്തിനുശേഷം പുറത്തെടുത്ത് അതിന്റെ നീര് (വൈന്‍)ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിക്കുന്നത് ജരാനരകള്‍ ബാധിക്കാതെ യൌവനം നിലനിര്‍ത്താന്‍ സഹായിക്കും.
ആയുര്‍വേദ മരുന്നുകളില്‍ നെല്ലിക്ക ചേര്‍ക്കാത്തവ വിരളമാണ്. പച്ചനെല്ലിക്ക ചതച്ചെടുത്ത് നീര് മാത്രം ചേര്‍ത്താണ് ധാര്‍ത്യാരിഷ്ടം തയ്യാറാക്കുന്നത്. പോഷകഗുണവും ഔഷധമൂല്യവും വളരെയധികം അടങ്ങിയിരിക്കുന്നു. യൌവനം നിലനിര്‍ത്തുന്നതിന്അപൂര്‍വകഴിവുള്ള ഫലസസ്യമാണ് നെല്ലിക്ക. ഒരമ്മയുടെ ഗുണം ചെയ്യും നെല്ലിക്ക. അതുകൊണ്ടാണ്സംസ്കൃതത്തില്‍ ധാത്രീ എന്ന പേര് വന്നത്. പ്രസിദ്ധ ഔഷധമായ ച്യവനപ്രാശം രസായനത്തിലെ മുഖ്യചേരുവ നെല്ലിക്കയാണ്. ധാത്ര്യാരിഷ്ടം, ദശമൂലാരിഷ്ടം, അഭയാരിഷ്ടം, ഭൃംഗരാജതൈലം, അശോകാരിഷ്ടം, ബ്രഹ്മിഘൃതം എന്നിവയിലെല്ലാം നെല്ലിക്ക കൂടിയ തോതില്‍ ഉപയോഗിക്കുന്നു. അമ്ലപിത്തം, കഫരോഗങ്ങള്‍,വാതരോഗങ്ങള്‍, നേത്രരോഗം അലര്‍ജി എന്നിവ നശിപ്പിക്കുവാനുള്ള നെല്ലിക്കയുടെ കഴിവ്അത്ഭുതാവഹമാണ്.
ശരീരത്തില്‍ സാധാരണയായി ഉണ്ടാകുന്ന ചൊറിഞ്ഞു ചുമന്നുതടിച്ച തിണര്‍പ്പ് എന്ന അലര്‍ജിക്ക്ഉണക്കനെല്ലിക്കയും ചെറുപയറും കൂടി സൂക്ഷ്മചൂര്‍ണ്ണമാക്കി നെയ്യില്‍ കുഴച്ചുപുരട്ടിയാല്‍ തിണര്‍പ്പുംചൊറിച്ചിലും മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളും മാറും. ശരീരത്തില്‍ ഉണ്ടാവുന്ന ചൊറിചിരങ്ങുകള്‍ക്ക്ഉണക്കനെല്ലിക്ക കഷായം കൊണ്ട് കഴുകിയാല്‍ വളരെ വേഗം അസുഖം ഭേദമാവും. പച്ചനെല്ലിക്കചതച്ചെടുത്ത നീരില്‍ അല്പം പഞ്ചസാരയും ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുത്താല്‍ കണ്ണിന്തിളക്കമുണ്ടാവുകയും പല്ലിന് ബലവും എല്ലിന് ശക്തിയും കൂടും. കടുക്ക, നെല്ലിക്ക, താന്നിക്ക ഇവ മൂന്നും ചേര്‍ന്നതാണ് തൃഫലാ ചൂര്‍ണ്ണം. ഈ ചൂര്‍ണ്ണം മൂന്നു ഗ്രാംവീതം തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ തിമിരബാധ തടയും, മലബന്ധം അകറ്റും, കണ്ണിന് കാഴ്ചശക്തിയുംവര്‍ധിക്കും.
അമ്ലപിത്തം, പുളിച്ചുതികട്ടല്‍, ഓക്കാനം, വായില്‍ നിന്നും വെള്ളം വരിക എന്നിവയ്ക്ക്ഉണക്കനെല്ലിക്കയുടെ പൊടി തേന്‍ ചേര്‍ത്തു കഴിച്ചാല്‍ സുഖപ്പെടും. പ്രമേഹവും ജ്വരവും കുറയ്ക്കും. നാഡികളെ ഉത്തേജിപ്പിക്കും. നെല്ലിക്കനീരും അമൃതുനീരും ഒരു ടേബിള്‍സ്പൂണ്‍ വീതം ചേര്‍ത്ത് സേവിച്ചാല്‍ പ്രമേഹം മാറും. നെല്ലിക്ക അരച്ച് അടിവയറ്റില്‍ ലേപനം ചെയ്താല്‍ മൂത്രതടസ്സം മാറും. നെല്ലി ഇലകൊണ്ടുള്ള ശീതകഷായത്തില്‍ ഉലുവപ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ എത്ര പഴകിയ അര്‍ശസ്സും മാറും. നല്ല മൂപ്പെത്തിയ നെല്ലിക്ക മൂന്നുകിലോ, ശര്‍ക്കര ഒരു കിലോ എന്നിവ മണ്‍ഭരണിയിലോ,സ്ഫടികഭരണിയിലോ ഇട്ട് മഞ്ഞള്‍ പ്പൊടി 25 ഗ്രാം. ഏലം, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ അഞ്ച് ഗ്രാം വീതം പൊടിച്ച് ചേര്‍ത്ത് അടച്ചുകെട്ടി ഒരു മാസം സൂക്ഷിക്കുക. അതിനുശേഷം ഓരോ നെല്ലിക്കയും അതില്‍രൂപംകൊണ്ട തേന്‍ പോലുള്ള സ്വരസവും ഓരോ സ്പൂണ്‍ വീതം ദിവസവും കഴിക്കുക. ഇത് തുടര്‍ച്ചയായികഴിച്ചാല്‍ ഒരു പരിധിവരെ യൌവനയുക്തത സൂക്ഷിക്കാം. ദേഹപുഷ്ടിക്കും, യുവത്വം നിലനിര്‍ത്താനും സാധിക്കുന്നു. നല്ല ഉറക്കം കിട്ടുന്നതിനും തലവേദന മാറ്റുന്നതിനും ഉണക്ക നെല്ലിക്ക ഒരു ദിവസം നല്ലശുദ്ധജലത്തില്‍ ഇട്ടുവെച്ച് പിറ്റേദിവസം ആ വെള്ളം കൊണ്ട് തല കുളിച്ചാല്‍ മതി. നെല്ലിക്കാത്തോട്ഉണക്കിപ്പൊടിച്ച് തലയില്‍ തേക്കുന്നത് മുടികൊഴിച്ചില്‍ തടയാന്‍ നല്ലതാണ്. അകാലനരക്കും മുടി കൊഴിച്ചിലിനും എണ്ണകാച്ചാന്‍ ഉപയോഗിക്കുന്നു. നെല്ലിക്ക അരച്ച് അടിവയറ്റില്‍ പുരട്ടിയാല്‍ മൂത്ര തടസ്സംമാറിക്കിട്ടും.
കണ്ണിന്റെ ആരോഗ്യത്തിന് പച്ചനെല്ലിക്ക ഇടിച്ചു പിഴിഞ്ഞ നീര് നല്ലത് പോലെ അരിച്ചെടുത്ത്കണ്ണിലൊഴിച്ചാല്‍ കണ്ണിലുണ്ടാകുന്ന മിക്ക അസുഖത്തിനും നല്ലതാണ്. നെല്ലിക്ക ചതച്ചുപിഴിഞ്ഞ നീര് കണ്ണില്‍ ഉറ്റിക്കുന്നത് ആരംഭത്തിലുണ്ടാകുന്ന എല്ലാവിധ നേത്രരോഗങ്ങള്‍ക്കും നല്ലതാണ്. കണ്ണിലെപഴുപ്പിനും ഉപയോഗിക്കുന്നു. നെല്ലിക്കയുടെ നീര് കണ്ണ് വീക്കത്തിന് പോളപ്പുറത്ത് പുരട്ടുവാന്‍ നല്ലതാണ്. മഞ്ഞള്‍ പൊടി നെല്ലിക്കാനീരില്‍ ചേര്‍ത്ത് കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ കഴിയും. നെല്ലിക്ക കഷായം വെച്ച് അതില്‍ മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ത്ത് കഴിക്കുക ഇതും പ്രമേഹംനിയന്ത്രിക്കാന്‍ കഴിയുന്നതാണ്. നെല്ലിക്കാ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന്നല്ലതാണ്. നെല്ലിക്കാനീര്, അമൃതിന്റെ നീര് എന്നിവ 10.മി.ലി. വീതം എടുത്ത് അതില്‍ 1.ഗ്രാംപച്ചമഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ദിവസേന രാവിലെ കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. നെല്ലിക്ക ചേര്‍ന്ന പ്രധാന ഔഷധങ്ങള്‍ – ദശമൂലാരിഷ്ടം, അശോകാരിഷ്ടം, ഭൃംഗരാജതൈലം,ബ്രഹ്മിഘൃതം, ച്യവനപ്രാശം. ഒന്നരയടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 10 കി.ഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് മൂടി വര്‍ഷക്കാലാരംഭത്തോടെ തൈകള്‍ നടണം. തൈകള്‍ തമ്മില്‍ 20 അടി അകലം ഉണ്ടായിരിക്കണം. ആദ്യത്തെ രണ്ടുവര്‍ഷം നനയും കളയെടുക്കലും ആവശ്യമാണ്. പ്രതിവര്‍ഷം 20കിലോഗ്രാം വീതം ജൈവവളവും ചേര്‍ക്കണം.

64) കുരുമുളക് ഔഷധയോഗ്യഭാഗം: വേര്, ഫലം: പൈപ്പര്‍ നൈഗ്രം (Piper Nigram Lin.) എന്നാണ് കുരുമുളകിന്റെ ശാസ്ത്രനാമം. ഇംഗ്ലീഷില്‍ ഇതിനെ ബ്ലാക്ക് പെപ്പര്‍ (Black Pepper) എന്നാണ് അറിയപ്പെടുന്നത്. പറ്റുവേരുകള്‍ പടര്‍ത്തിക്കയറുന്ന ഈ ആരോഹിസസ്യത്തിന്റെ ഇലകള്‍ കട്ടിയുള്ളതും വെറ്റിലയുടെ ഇലയോട് സാമ്യമുള്ളതുമാണ്. സന്ധികളിലാണ് ഫലസംയുക്തം ഉണ്ടാകുന്നത്. ഇത് പാകമാവുമ്പോള്‍ ഉണക്കി മണികള്‍ വേര്‍പ്പെടുത്തിയെടുക്കുന്നു. കടുരസവും തീക്ഷ്ണവീര്യവുമുള്ള കുരുമുളകിലെ പൈപ്പെറിറ്റില്‍ എന്ന രാസഘടകമാണ് ഗുണഹേതു.
ദഹനരസഗ്രന്ഥികളെ ഉദ്ദീപിപ്പിക്കുവാനും അണുക്കളെയും കൃമികളെയും നശിപ്പിക്കുവാനും ഇതിനാകും. വൈറസ് ബാധകളെ തടയുവാന്‍ കുരുമുളകിന് പ്രത്യേകമായ കഴിവുണ്ട്. പഴുത്ത തക്കാളി അരിഞ്ഞ് കുരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാല്‍ വിരദോഷങ്ങള്‍ ശമിക്കും. കുരുമുളകും വേപ്പിലയും അരച്ച് പുളിച്ച മോരില്‍ കലക്കി രണ്ടുനേരവും സേവിച്ചാല്‍ ആസ്തമയ്ക്ക് ശമനമുണ്ടാകും. എള്ളെണ്ണയില്‍ കുരുമുളകിട്ടു കാച്ചി തേച്ചാല്‍ വാതരോഗങ്ങള്‍ക്ക് ശമനമുണ്ടാകും. കുരുമുളക്, തിപ്പലി, ചുക്ക് എന്നിവ കഷായമാക്കി സേവിച്ചാല്‍ വൈറല്‍ പനിക്ക് ശമനമുണ്ടാകും. തൊണ്ടനീരിന് കുരുമുളക് കഷായം ചെറുചൂടോടുകൂടി പല പ്രാവശ്യംകവിള്‍ കൊള്ളുക. കുരുമുളകിട്ട് വെളിച്ചെണ്ണ കാച്ചി തേച്ചാല്‍ ശരീരത്തിന്റെ അസഹ്യമായ ചൂട്ശമിക്കും. പനി, ചുമ, കഫക്കെട്ട് എന്നിവ മാറാന്‍ കുരുമുളക്, ചുക്ക്, തിപ്പല്ലി എന്നിവ സമമെടുത്ത്അതിന്റെ ഇരട്ടി വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് രണ്ട് നേരം 20.മി.ലി. വീതംകുടിക്കുക. കുരുമുളകും തിപ്പല്ലിയും തുല്ല്യ അളവിലെടുത്ത് പൊടിച്ച് തിളപ്പച്ചാറ്റിയ വെള്ളത്തില്‍ കലക്കി കുടിക്കുന്നത് അതിസാരം ശമിക്കുന്നതിന് നല്ലതാണ്.
വയറിളക്കം, ഗ്രഹണി എന്നിവയ്ക്ക് 1.ഗ്രാം. കുരുമുളകും 10 ഗ്രാം തെറ്റിയുടെ വേരും ചേര്‍ത്തരച്ച് വെള്ളത്തിലോ മോരിലോ കലക്കി രാവിലെയും വൈകീട്ടും പതിവായി മൂന്നോ നാലോ ദിവസം കഴിക്കുക. കഫജന്യരോഗങ്ങള്‍ക്ക്മഞ്ഞക്കനകാംബരത്തിന്റെ ഇല കഷായം വച്ച് കുരുമുളക് ചേര്‍ത്ത് കഴിക്കുക. ശ്വസംമുട്ടല്‍, കഫക്കെട്ട്എന്നിവയ്ക്ക് ഉണങ്ങിയ എരുക്ക് പുഷ്പങ്ങള്‍ക്ക് സമം കുരുമുളക് പൊടി, ഇന്തുപ്പ് ഇവ 400-800.മി.ഗ്രാംവരെയെടുത്ത് വെറ്റില നീരില്‍ ചവച്ചിറക്കിയാല്‍ ചുമ, ശ്വാസംമുട്ടല്‍, കഫക്കെട്ട് ഇവക്ക് ആശ്വാസംകിട്ടും. പല്ലു കേടു വരാതിരിക്കാന്‍ കറുവപ്പട്ട, ഗ്രാമ്പു, കടുക്കത്തോട്, മുത്തങ്ങ, ചുക്ക്, കുരുമുളക്,കരിങ്ങാലിപ്പൊടി, പാക്ക്, കര്‍പ്പൂരം എന്നിവ സമം പൊടിച്ച് സമം കാവി മണ്ണും ചേര്‍ത്ത് എടുക്കുന്നതാണ്പ്രസിദ്ധമായ ദശന സംസ്കാരം എന്ന ദന്ത ചൂര്‍ണ്ണം. ഇത് കൊണ്ട് പല്ല് വൃത്തിയാക്കിയാല്‍ ഒരിക്കലും പല്ലിനു കേടു വരില്ല. ദഹനശേഷി കൂട്ടാനും, വിഷം നീക്കം ചെയ്യാനും നീര്‍കെട്ട്, കഫോപദ്രവം, പനി,നീര്‍വീഴ്ച എന്നിവക്കും ഗുണപ്രദമാണ്. ചുമക്കും രക്തം കട്ടപിടിക്കുന്നതിനെതിരായും ഉപയോഗിക്കുന്നു. വിശപ്പില്ലായ്മ, കഫദോഷം, ഉദര രോഗം, കൃമി, ത്വക്ക് രോഗങ്ങള്‍ എന്നിവയെ ശമിപ്പിക്കുന്നതാണ്. ചുക്കുംകുരുമുളകും, തിപ്പലിയും ചേര്‍ന്നാല്‍ ആയുര്‍ വേദത്തില്‍ “തൃകുടം” എന്നാണ് പറയുന്നത്. ഭക്ഷണത്തില്‍കുരുമുളക് പൊടി ചേര്‍ത്ത് കഴിക്കുന്നത് രക്തം കട്ടപിടിക്കാതിരിക്കാന്‍ നല്ലതാണ്. കൂടാതെ ഭക്ഷണത്തിലൂടെയുണ്ടാകുന്ന വിഷാംശത്തിനും ശമനം കിട്ടും. തക്കാളി അരിഞ്ഞ് കുരുമുളകുപൊടി വിതറി വെറും വയറ്റില്‍ രണ്ടോ മൂന്നോ ദിവസം കഴിച്ചാല്‍ വിരശല്യം മാറും.

65) മഞ്ഞള്‍ സിന്‍ജിബറേസി (Zingiberacea) കുടുംബത്തില്‍ പെട്ട മഞ്ഞളിന്റെ ശാസ്ത്രനാമം കുര്‍കുമാ ലോങ്ഗാ ലിന്‍ (Curcuma Longa Lin.) എന്നാണ്. ഇതിനെ സംസ്കൃതത്തില്‍ ഗൌരി, ഹരിദ്ര, രജനിഎന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. കുര്‍ക്കുമിന്‍ എന്ന വര്‍ണവസ്തുവാണ് മഞ്ഞളിന് നിറം നല്കുന്നത്. ഇതിലടങ്ങിയ ടര്‍മറോള്‍ സുഗന്ധം ഉണ്ടാക്കുന്നു.
ഭക്ഷ്യവിഷാംശങ്ങള്‍ക്കെതിരായ ശക്തിയും ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ കഴിവുമുണ്ട് മഞ്ഞളിന്. നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളെ നിര്‍വീര്യമാക്കി ശരീരത്തെ സംരക്ഷിക്കുന്നതില്‍ മഞ്ഞള്‍ മുഖ്യപങ്ക് വഹിക്കുന്നു. നല്ലൊരു ഔഷധവും സൌന്ദര്യ വര്‍ദ്ധക വസ്തുവുമാണ് മഞ്ഞള്‍. ഇളക്കവും നീര്‍വാര്‍ച്ചയുമുള്ള മണ്ണും ചൂടുള്ള അന്തരീക്ഷവുമുണ്ടെങ്കില്‍ ടെറസ്സിലോ ചാക്കിലോ മഞ്ഞള്‍ വളര്‍ത്താം.
ഔഷധയോഗ്യ ഭാഗം : സമൂലം
കുഷ്ഠരോഗികള്‍ക്ക് നല്കുന്ന ഹരിദ്രാഖണ്ഡം എന്ന ലേഹ്യത്തിലെ പ്രധാന ചേരുവ മഞ്ഞളാണ്. ചര്‍മ്മരോഗം, വ്രണം, ചൊറി, മൈഗ്രെയിന്‍ എന്ന തലവേദന തുടങ്ങിയവക്ക് മഞ്ഞള്‍ പ്രതിവിധിയാണ്. പ്രസവിച്ച സ്ത്രീകള്‍ക്ക് പച്ചമഞ്ഞളും നാട്ടുമാവിന്റെ തൊലിയും ചേര്‍ത്ത് വെള്ളം തിളപ്പിച്ച് കുളിക്കാന്‍ നല്കുന്നത് മേനിയുടെ ശുദ്ധീകരണത്തിന് ഉത്തമമാണ്. ഭക്ഷണ സാധനങ്ങള്‍ക്ക് ഗുണവും മണവും സ്വാദും നല്‍കുന്നു. രക്തശുദ്ധിക്കും നിറം വര്‍ദ്ധിപ്പിക്കാനും ഉപയോഗിക്കുന്നു. പ്രമേഹത്തിന് നല്ലതാണ്. മഞ്ഞള്‍ പൊടി 6 ഗ്രാം വീതം അര ഗ്ലാസ്സുവെള്ളത്തില്‍ കലക്കി മൂന്നുനേരം കഴിച്ചാല്‍ മതി. പ്രമേഹത്തിന് നെല്ലിക്കനീര്, അമൃത് നീര്, മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് പതിവായിസേവിക്കുക.
ശരീരത്തില്‍ ചൊറിച്ചില്‍,വിഷജന്തുക്കള്‍ കടിക്കുക എന്നിവയുണ്ടായാല്‍ മഞ്ഞള്‍ അരച്ചിട്ടാല്‍ മതി. തേനീച്ച, കടന്നല്‍ എന്നിവ കുത്തിയ സ്ഥലത്ത് മഞ്ഞള്‍ അരച്ച് തേച്ചാല്‍ വീക്കം, കടച്ചില്‍ എന്നിവ ഭേദപ്പെടുന്നതാണ്. അലര്‍ജിക്ക് നല്ലതാണ്. തുമ്മല്‍ ഇല്ലാതാക്കും. മുറിവില്‍ മഞ്ഞള്‍ പൊടിയിട്ടാല്‍ പെട്ടെന്ന് ഉണങ്ങും. വിഷബാധക്ക് വളരെ നല്ലതാണ്. തേള്‍ കുത്തിയാല്‍ മഞ്ഞളും തേങ്ങയും മൂന്നുനേരംഅരച്ചിടുക. പച്ചമഞ്ഞള്‍ അരച്ചു പുരട്ടിയാല്‍ തേള്‍, പഴുതാര, ചിലന്തി ഇവ കടിച്ചുള്ള നീരും വേദനയും ശമിക്കുകയും മുറിവുണങ്ങുകയും ചെയ്യും. പൂച്ച കടിച്ചാല്‍ മഞ്ഞളും വേപ്പിലയും മൂന്നുനേരം അരച്ചിടുക. തേനീച്ച കുത്തിയാല്‍ മഞ്ഞളും വേപ്പിലയും അരച്ചിടുക. (മഞ്ഞളും തകരയിലയും സമം കൂട്ടി മൂന്ന് നേരം അരച്ചിടുക)
സൌന്ദര്യം കൂടാന്‍ രാത്രിയില്‍ ഉറങ്ങുന്നതിനുമുമ്പ് പച്ചമഞ്ഞള്‍ അരച്ച് മുഖത്ത് പുരട്ടി രാവിലെകഴുകിക്കളയുക. മഞ്ഞളും മഞ്ഞളിലയും സേവിക്കുന്നതും അരച്ച് ലേപനം ചെയ്യുന്നതും ചര്‍മകാന്തി കൂട്ടും. പച്ചമഞ്ഞള്‍, തെറ്റിവേര്, പുളിയാറില, തൃത്താവ്, തെറ്റിപ്പൂവ്, തുമ്പ വേര്, പിച്ചകത്തില, കടുക്ക എന്നിവഅരക്കഞ്ചു വീതമെടുത്ത് കല്കണ്ടംചേര്‍ത്ത് നെയ്യ് കാച്ചി സേവിച്ചാല്‍ ഉദരപ്പുണ്ണ് ശമിക്കും. വിഷജന്തുക്കള്‍ കടിച്ചാല്‍ മഞ്ഞള്‍, തഴുതാമ, തുളസിയുടെ ഇല, പൂവ് എന്നിവ സമമെടുത്ത് അരച്ച് കടിച്ചഭാഗത്ത് പുരട്ടുകയും അതോടോപ്പം 6ഗ്രാം വീതം ദിവസവും മൂന്ന് നേരം എന്ന കണക്കില്‍ 7 ദിവസം വരെകഴിച്ചാല്‍ വിഷം പൂര്‍ണമായും ശമിക്കും. മഞ്ഞളും കറ്റാര്‍വാഴയുടെ നീരുംകൂടി ഒന്നിച്ചരച്ച് വച്ച് കെട്ടുന്നത് കുഴിനഖം മാറാന്‍ ഉത്തമമാണ്. സ്തനത്തില്‍ പഴുപ്പും നീരും വേദനയും വരുമ്പോള്‍ ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും അരച്ച് പൂശിയാല്‍ശമനമുണ്ടാകും. കുഴിനഖം, വളംകടി എന്നിവ മാറാന്‍ മഞ്ഞളും മൈലാഞ്ചിയിലും നല്ലത് പോലെ അരച്ച്കെട്ടുക. പച്ചമഞ്ഞള്‍ വേപ്പെണ്ണയിലരച്ച് രണ്ടുനേരം പുരട്ടിയാല്‍ കുഴിനഖം മാറും. കുഴിനഖത്തിന്വേപ്പെണ്ണയില്‍ മഞ്ഞളരച്ചിടുക. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒര മാസം പതിവായി കഴിച്ചാല്‍ അലര്‍ജി ശമിക്കും. വേപ്പിലയും മഞ്ഞളും കൂടി അരച്ചത് ചൊറി, ചിരങ്ങ് എന്നിവ ശമിക്കാന്‍ സഹായിക്കും. വാതം, പിത്തം, ത്വക്ക് രോഗങ്ങള്‍, എന്നിവയെ ചെറുക്കാനും മഞ്ഞളിനാകും. ചൂടും ഈര്‍പ്പവും നീര്‍വാര്‍ച്ചയുമുള്ള മണ്ണില്‍ സമൃദ്ധമായി വളരുന്ന മഞ്ഞളിന്റെ മണ്ണിനടിയില്‍ വളരുന്ന പ്രകന്ദമാണ് ഭക്ഷ്യ-ചികിത്സാ ഭാഗം. ഒരു മീറ്ററോളം ഉയരത്തില്‍ വളരുന്ന ചെടിയുടെ ഇലകള്‍ക്ക് മഞ്ഞകലര്‍ന്ന പച്ചനിറമാണ്.
66) മല്ലി മനുഷ്യന്‍ ഏറ്റവും ആദ്യം ഉപയോഗിക്കാന്‍ തുടങ്ങിയ പലവ്യഞ്ജനമാണ് മല്ലി. മെഡിറ്ററേനിയന്‍ പ്രദേശമാണ് മല്ലിയുടെ ജന്മനാട്. മല്ലിയുടെ തണ്ടിനും ഇലക്കും കായ്കുമെല്ലാം ആകര്‍ഷകമായ മണമുണ്ട്. വിറ്റാമിന്‍ ‘സി’ യുടെയും ‘എ’ യുടെയുംമികച്ച ഉറവിടവുമാണ്. മല്ലിയിലുള്ള എണ്ണയാണ് അതിനു സൌരഭ്യം പകരുന്നത്. ഓരോ രാജ്യത്തും ഉണ്ടാകുന്ന മല്ലിയുടെ സ്വഭാവമനുസരിച്ച് അതിലടങ്ങിയിരിക്കുന്ന എണ്ണയുടെ അളവിലും ഏറ്റക്കുറവുണ്ടാകും. മല്ലി ഉണക്കുമ്പോള്‍അതിലടങ്ങിയിരിക്കുന്ന വോലറ്റൈല്‍ ഓയിലിന്റെ ഒരുഭാഗം നഷ്ടമാകും.
മല്ലിക്ക് ഏറെ ഔഷധഗുണമുണ്ട്. മല്ലി ചേരുന്ന ഔഷധം ദഹനത്തിനും ഉദരവ്യാധികള്‍ക്കും പ്രതിവിധിയായി ഉപയോഗിക്കുന്നു. ആയുര്‍വേദ ഔഷധങ്ങളിലും മല്ലി ഒരു പ്രധാന ചേരുവയാണ്. മല്ലിദഹനസഹായിയായും ഉദ്ദീപനൌഷധമായും പ്രവര്‍ത്തിക്കുന്നു. പനിയുടെ തീവ്രത കുറച്ച് കുളിര്‍മ്മ അനുഭവപ്പെടാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ എ, ബി-1, ബി-2, സി, അയണ്‍ എന്നിവയുടെ കുറവു നികത്താന്‍ മല്ലിച്ചാര്‍ കഴിച്ചാല്‍ മതി. വയറുകടിക്കും വയറിളക്കത്തിനും പറ്റിയ മരുന്നാണ് മല്ലി. അര്‍ശസ്, കൃമിശല്യം, പുളിച്ചുതികട്ടല്‍ എന്നിവയില്‍ നിന്നെല്ലാം ആശ്വാസം പകരാന്‍ മല്ലിക്കു കഴിയും. ഉണക്കമല്ലി, പച്ചമുളക്, തേങ്ങ, ഇഞ്ചി, കുരുവില്ലാത്ത മുന്തിരി എന്നിവ ചേര്‍ത്തരക്കുന്ന ചമ്മന്തി ദഹനക്കേടുമൂലമുണ്ടാകുന്ന വയറുവേദന ശമിപ്പിക്കുന്നു. മല്ലികൊണ്ട് ഡിക്കോഷന്‍ തയ്യാറാക്കി തേന്‍ചേര്‍ത്തു കഴിക്കുന്നതും രോഗത്തെ ശമിപ്പിക്കും.
മാരകമായ വസൂരിക്കുപോലും പ്രത്യൌഷധമാണ് മല്ലിച്ചാര്‍. ദിവസം ഒരു നേരമെങ്കിലും ഒരു സ്പൂണ്‍ മല്ലിച്ചാറു കഴിച്ചാല്‍ ഈ രോഗത്തില്‍ നിന്നും ആശ്വാസം കിട്ടും. മല്ലിയിലച്ചാര്‍ കണ്ണുകളില്‍ ഇറ്റിക്കുന്നതും നല്ലതാണ്. വസൂരികൊണ്ടു സംഭവിച്ചേക്കാവുന്ന അന്ധത ഇല്ലാതാക്കാന്‍ ഇതിനു കഴിയും. ഉയര്‍ന്ന കൊളസ്റ്ററോള്‍ കുറയ്ക്കാനും പറ്റിയ മരുന്നാണ് മല്ലികൊണ്ട് തയ്യാറാക്കുന്ന ഡിക്കോഷന്‍. രണ്ടു ടേബിള്‍ സ്പൂണ്‍ മല്ലി ഒരു ഗ്ലാസ്സ് വെള്ളത്തിലിട്ടു തിളപ്പിച്ചു തയ്യാറാക്കുന്ന ഡിക്കോഷന്‍ അരിച്ച് ദിവസം രണ്ടു നേരം ഏതാനും മാസങ്ങള്‍ കഴിച്ചാല്‍ വൃക്കകളുടെ പ്രവര്‍ത്തനം സുഗമമാകും. കൊളസ്റ്ററോള്‍ കുറക്കുകയും ചെയ്യും. ചെങ്കണ്ണിനും പറ്റിയ മരുന്നാണ് ഈ ഡിക്കോഷന്‍. ഇതുകൊണ്ട് കണ്ണ് കഴുകിയാല്‍ വേദനയുടെയും നീരിന്റെയും തീവ്രത കുറയും. ആര്‍ത്തവ സംബന്ധമായ വേദനയുടെ കാഠിന്യം കുറയ്ക്കാനും മല്ലിക്കു കഴിയും. ആറു ഗ്രാം ഉണക്കമല്ലി അര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് വറ്റിച്ചു പകുതി അളവിലാകുമ്പോള്‍ വാങ്ങി, ഇളം ചൂടോടെ പഞ്ചസാരയും ചേര്‍ത്ത് മൂന്നാലു ദിവസം കഴിച്ചാല്‍ വേദനക്ക്ആശ്വാസം കിട്ടും. ലൈംഗികശേഷി നഷ്ടപ്പെട്ടവര്‍ക്കും പറ്റിയ മരുന്നാണ് മല്ലി. മല്ലി വറുത്തുപൊടിച്ച് തേനും ചേര്‍ത്ത് കഴിച്ചാല്‍ ശീഘ്രസ്ഖലനത്തില്‍ നിന്നു മോചനം കിട്ടും. ദിവസം ഒരു തവണവീതം തുടര്‍ച്ചയായി ഒരു മാസം കഴിക്കണം. മൂലക്കുരുവിനും പറ്റിയ മരുന്നാണ് മല്ലി. മല്ലികൊണ്ട് കടുപ്പത്തില്‍ ഡിക്കോഷന്‍ തയ്യാറാക്കി, പാലൊഴിച്ചു ശര്‍ക്കരയോ തേനോ ചേര്‍ത്തു കഴിച്ചാല്‍ മൂലക്കുരു കൊണ്ടുള്ള ഈര്‍ച്ചയും അസഹ്യതയും കുറഞ്ഞുകിട്ടും. തലവേദനയുടെ കാഠിന്യം കുറഞ്ഞു കിട്ടാന്‍ മല്ലി അരച്ച് നെറ്റിയില്‍ പുരട്ടുക.
കറിപ്പൊടി, ഗരംമസാല, അച്ചാര്‍പൊടി എന്നിവയിലെ പ്രധാന ചേരുവയാണ് മല്ലി. പച്ചക്കറി വിഭവങ്ങള്‍ക്കും സസ്യേതര വിഭവങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ചേരുവയണിത്. മല്ലി, ബ്രഡ്, കുക്കീസ്,പേസ്ട്രീ എന്നിവയ്ക്കു ഫ്ലേവര്‍ പകരുന്നു. മല്ലികൊണ്ടു തയ്യാറാക്കുന്ന ഡിക്കോഷന്‍ പാല്‍ ചേര്‍ത്തു പാനീയമായി ഉപയോഗിക്കാം. യു.എസ്.എ.യിലും യൂറോപ്യന്‍ രാജ്യങ്ങളിലും മദ്യങ്ങള്‍ക്ക് പ്രത്യേകിച്ചു് ജിന്നിനു ഫ്ലേവര്‍ നല്കാന്‍ ഇതുപയോഗിക്കുന്നു. മല്ലിയില്‍ നിന്നെടുക്കുന്ന വോലറ്റൈല്‍ ഓയില്‍ കൊക്കോ, ചോക്കലേറ്റുകള്‍ എന്നിവക്കും ഫ്ലേവര്‍ നല്കുന്നു. പെര്‍ഫ്യൂമിന്റെ ഒരു പ്രധാന ചേരുവകൂടിയാണ് വോല
റ്റൈല് ഓയില്‍

No comments:
Post a Comment