Saturday, January 31, 2015

Go therefore and make disciples of all the nations;. Amen. 1

Go therefore and make disciples of all the nations; Amen. 2

Go therefore and make disciples of all the nations;Amen 3

Go therefore and make disciples of all the nations Amen. 4

Go therefore and make disciples of all the nations Amen 10 സകലജാതികളെയു...

Go therefore and make disciples of all the nations Amen 9 സകലജാതികളെയും ...

Go therefore and make disciples of all the nations Amen 7 സകലജാതികളെയും ...

Go therefore and make disciples of all the nations Amen 6 സകലജാതികളെയും ...

Monday, January 26, 2015

ദൈവത്തിന്റെ ഗുണാതിശയങ്ങള്‍ എന്തൊക്കെയാണ്‌? ദൈവം എങ്ങനെ ഇരിക്കും?

ദൈവത്തിന്റെ ഗുണാതിശയങ്ങള്‍ എന്തൊക്കെയാണ്‌? ദൈവം എങ്ങനെ ഇരിക്കും?



 ഈ ചോദ്യത്തിന്‌ ഒരുത്തരം കണ്ടുപിടിക്കുവാന്‍ ശ്രമിക്കുമ്പോള്‍, സദ്വര്‍ത്തമാനം എന്നു പറയട്ടെ, ദൈവത്തെക്കുറിച്ച്‌ അനേക കാര്യങ്ങള്‍ അറിയുവാന്‍ നമുക്കു കഴിയും. ഇത്‌ വായിക്കുന്നവര്‍ ആദ്യം മുഴുവാനും വായിച്ചിട്ട്‌ തിരികെ വന്ന് ഓരോ വേദവാക്യകുറിപ്പുകളും ശ്രദ്ധിച്ചു പഠിക്കേണ്ടതാണ്‌. ഈ പഠനത്തിന്‌ വേദവാക്യങ്ങള്‍ വളരെ പ്രധാനമാണ്‌; കാരണം അവയില്ലാതിരുന്നാല്‍ ഇത്‌ ദൈവത്തെപ്പറ്റി ഏതോ ഒരു മന്‍ഷന്റെ അഭിപ്രായം മാത്രമായിരിക്കും; അത്‌ തെറ്റോ ശരിയോ എന്ന് തീര്‍ച്ച പറയുവാന്‍ സാധിക്കയുമില്ലല്ലോ. വചനാടിസ്ഥാനത്തിലല്ലാത്ത അഭിപ്രായങ്ങള്‍ മിക്കവാറും തെറ്റായിരിക്കുവാനാണ്‌ സാധ്യത (ഇയ്യോ.42:7). മനുഷന്റെ സ്വപ്രയത്നം കൊണ്ട്‌ ദൈവത്തെപ്പറ്റി ആരാഞ്ഞാറിയുവാന്‍ സാധിക്കുകയില്ല. അങ്ങനെ വരുമ്പോഴാണ്‌ മനുഷന്‍ തന്റെ അനുമാനത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്കായി ദൈവമല്ലാത്തവയെ ദൈവമായി പ്രതിഷ്ടിച്ച്‌ ദൈവഹിതത്തിനു വിരോധമായ ആരാധന ചെയ്യുന്നത്‌ (പുറ.20:3-5).

ദൈവം തന്നേക്കുറിച്ച്‌ വെളിപ്പെടുത്തുവാന്‍ തീരുമാനിച്ച കാര്യങ്ങള്‍ മാത്രമേ നമുക്ക്‌ അറിയുവാന്‍ സാധിക്കുകയുള്ളൂ. ദൈവത്തിന്റെ ഗുണാതിശയങ്ങളില്‍ ഒന്ന് അവന്‍ "വെളിച്ചം" ആകുന്നു എന്നാണ്‌. വെളിച്ചം തന്നെത്താന്‍ വെളിപ്പെടുത്തുന്നതാണല്ലോ (യെശ.60:19; യാക്കോ.1:17). ദൈവം തന്നെത്താന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌ എന്ന കാര്യം ആരും തുച്ഛീകരിക്കുവാന്‍ പാടുള്ളതല്ല; അങ്ങനെയുള്ളവര്‍ അവന്റെ വിശ്രമത്തില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവരായിത്തീരും (എബ്രാ.4:1). ഈ പ്രപഞ്ചം, വേദപുസ്തകം, ദൈവം ജഢത്തില്‍ വെളിപ്പെട്ട യേശുക്രിസ്തു ഇവ മൂന്നും നാം ദൈവത്തെ അറിയുവാനുള്ള വഴികളാണ്‌.

നമ്മുടെ പഠനം ആരംഭിക്കുമ്പോള്‍ത്തന്നെ ദൈവം സൃഷ്ടികര്‍ത്താവും നാം സൃഷ്ടികളും ആണെന്ന് മനസ്സിലാക്കണം (ഉല്‍പ.1:1; സങ്കീ. 24:1). മനുഷന്‍ ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടവനാണെന്ന് ദൈവം പറയുന്നു. ദൈവീക സൃഷ്ടിയുടെ അധിപതിയായാണ്‌ ദൈവം മനുഷനെ സൃഷ്ടിച്ചത്‌ (ഉല്‍പ.1:26-28). സൃഷ്ടിക്കപ്പെട്ട ലോകം മനുഷന്റെ "വീഴ്ച"യാല്‍ അധപ്പതിച്ചു പോയെങ്കിലും ഇന്നും സൃഷ്ടി ദൈവത്തിന്റെ കരവിരുതായി നിലനില്‍ക്കുന്നു (ഉല്‍പ.3:17-18; റോമ. 1:19-20). ഈ പ്രപഞ്ചത്തിന്റെ വലിപ്പം, സങ്കീര്‍ണ്ണത, സൌന്ദര്യം, ഭൃമണപഥം ഇവയെല്ലാം ദൈവത്തിന്റെ മാഹാത്മ്യത്തെ കാണിക്കുന്നു.

ദൈവത്തിനു കൊടുക്കപ്പെട്ട നാമധേയങ്ങള്‍ ദൈവം ആരാണ്‌ എന്ന് പഠിക്കുവാന്‍ നമ്മെ സഹായിക്കും. അവയില്‍ ചിലത്‌ താഴെ കുറിക്കുന്നു.

എലോഹീം - ശക്തനായവന്‍ , ദൈവം (ഉല്‍പ.1:1)
അദൊനായ്‌ - കര്‍ത്താവ്‌, ദാസനും യജമാനനുമായുള്ള ബന്ധം (പുറ.4:10,13)
എല്‍ എലിയോണ്‍ - സര്‍വശക്തന്‍, എല്ലാവരിലും ഉയര്‍ന്നവന്‍ (ഉല്‍പ.14:20)
എല്‍ റോയി - കാണുന്ന ശക്തനായവന്‍ (ഉല്‍പ.16:13).
എല്‍ ഷഡായ്‌ - സര്‍വശക്തനായ ദൈവം (ഉല്‍പ.17:1).
എല്‍ ഓലാം - നിത്യദൈവം (യെശ.40:28).
യാവേ - ഞാന്‍ ആകുന്നവന്‍, സ്വയംഭൂവായ ദൈവം (പുറ.3:13-14).

തുടര്‍ന്ന് നാം ദൈവത്തിന്റെ മറ്റു ഗുണാതിശയങ്ങളെ പരിശോധിക്കാം. ദൈവം നിത്യനാണ്‌. എന്നു പറഞ്ഞാല്‍ ദൈവത്തിന്‌ ആരംഭവും അവസാനവും ഇല്ലാത്തവനാണെന്നര്‍ത്ഥം, ദൈവം മരണം ഇല്ലാത്തവനാണ്‌, അളവില്ലാത്തവനാണ്‌ (ആവര്‍.33:27; സങ്കീ.90:2; 1തിമോ.1:17). അവന്‍ മാറ്റമില്ലാത്തവനാണ്‌. അതിന്റെ അര്‍ത്ഥം അവന്‍ പൂര്‍ണ്ണമായി വിശ്വസിക്കത്തക്കവന്‍, ആശ്രയിക്കത്തക്കവന്‍ ആകുന്നു എന്നാണ്‌ (മലാ.3:6; സംഖ്യ.23:19;സങ്കീ.102:26,27). ദൈവം അതുല്യനാണ്‌. അവനേപ്പോലെ ആളത്വത്തിലും പ്രവര്‍ത്തനത്തിലും മറ്റാരുമില്ല; അവന്‍ അഗ്രഗണ്യനും പരിപൂര്‍ണ്ണനുമാണ്‌ (2ശമു.7:22; സങ്കീ.86:8; യെശ.40:25; മത്താ.5:48). ദൈവം അഗോചരനാണ്‌. അവനെ അളന്നു തിട്ടപ്പെടുത്തുവാന്‍ ആര്‍ക്കും സാധിക്കയില്ല; അവനെ ആരാഞ്ഞറിയുവാനും സാധിക്കുകയില്ല; അവന്‍ ബുദ്ധിക്ക്‌ അപ്പുറമുള്ളവനാണ്‌ (യെശ.40:28; സങ്കീ.145:3; റോമ.11:33,34). ദൈവം നീതിമാനാണ്‌. അവന്‍ മുഖപക്ഷം ഉള്ളവനല്ല; അവന്‍ പക്ഷവാദം കാണിക്കുകയില്ല (ആവ.32:4: സങ്കീ.18:30).

ദൈവം സര്‍വശക്തനാണ്‌. അവന്‌ സകലവും സാധ്യമാണ്‌. അവന്‍ ഇച്ഛിക്കുന്നതെല്ലാം അവനു ചെയ്യുവാന്‍ കഴിയും.എന്നാല്‍ അവന്റെ എല്ലാ പ്രവര്‍ത്തികളും അവന്റെ സ്വഭാവത്തിന്‌ അനുസരിച്ചുള്ളതായിരിക്കും എന്നു മാത്രം (വെളി.19:6; യെര.32:17,27). ദൈവം സര്‍വവ്യാപിയാണ്‌. അവന്‍ എപ്പോഴും എല്ലായിടത്തും നിറഞ്ഞിരിക്കുന്നവനാണ്‌. നാം കാണുന്നതെല്ലാം ദൈവമാണെന്നല്ല ഇതിന്റെ അര്‍ത്ഥം (സങ്കീ.139:7-13; യെര.23:23). ദൈവം സര്‍വജ്ഞാനിയാണ്‌. ഭൂത, ഭാവി, വര്‍ത്തമാന കാലങ്ങളെല്ലാം അവന്‌ അറിയാം. അവന്‌ മറഞ്ഞിരിക്കുന്നത്‌ ഒന്നുമില്ല. മനുഷന്റെ സകല ഹൃദയവിചാരങ്ങളും അവന്‍ അറിയുന്നു (സങ്കീ.139:1-5; സദൃ.5:21).

ദൈവം ഏകനാണ്‌. അവനല്ലാതെ അവനെപ്പോലെ വേറാരുമില്ലെന്നു മാത്രമല്ല അവന്‍ മാത്രമാണ്‌ നമ്മുടെ സ്തുതി ആരാധനകള്‍ സ്വീകരിക്കത്തക്കവന്‍ (ആവ.6:4). ദൈവം നീതിമാനാണ്‌. തെറ്റിനെ കണ്ണടച്ചു കാണാതിരിക്കുവാന്‍ അവന്‌ സാധിക്കുകയില്ല. പാപം ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും. അതുകൊണ്ടാണ്‌ യേശുകര്‍ത്താവ്‌ നമ്മുടെ പാപം ചുമന്ന് ക്രൂശില്‍ മരിക്കേണ്ടിവന്നത്‌ (പുറ.9:27; മത്താ.27:45,46; റോമ.3:21-26).

ദൈവം സര്‍വാധികാരി ആണ്‌. അവനേക്കാള്‍ വലിയവനില്ല. അവന്റെ സര്‍വസൃഷ്ടികളും ചേര്‍ന്ന് അവന്റെ ഹിതത്തിനെതിരായി നിലനില്‍കുവാന്‍ സാധിക്കുകയില്ല (സങ്കീ.93:1; 95:3; യെര.23:20). ദൈവം ആത്മാവാണ്‌; അവന്‍ അശരീരിയാണ്‌. അവനെ കാണുവാന്‍ സാധിക്കയില്ല (യോഹ.1:18; 4:24). ദൈവം ത്രീയേകനാണ്‌. ദൈവത്വം, ശക്തി, മഹത്വം എന്നിവയില്‍ തുല്യരാണ്‌. "പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ്‌" എന്നു പറഞ്ഞിരിക്കുന്ന വേദഭാഗങ്ങളില്‍ 'നാമം' എന്ന ഏകവചന രൂപമാണ്‌ കാണുന്നത്‌ (മത്താ.28:19; മര്‍ക്കോ.1:9-11). ദൈവം സത്യമാണ്‌. താന്‍ ആയിരിക്കുന്നതിനോട്‌ എപ്പോഴും താദാത്മ്യം പ്രാപിച്ച്‌ ഒരിക്കലും അസത്യത്തിന്‌ അവനിടത്തില്‍ സ്ഥാനമില്ല (സങ്കീ.117:2; 1ശമു.15:29). അവന്‌ ഭോഷ്ക്‌ പറയുവാന്‍ സാധിക്കയില്ല. ദൈവം പരിശുദ്ധനാണ്‌. അവനില്‍ അസാന്‍മാര്‍ഗീകത ലവലേശം പോലുമില്ലെന്നു മാത്രമല്ല അവന്‍ അതിനെതിരാണ്‌. ദോഷം കാണുവാന്‍ കഴിയാത്തവനാണവന്‍.

ദോഷം അവനെ കോപിഷ്ടനാക്കും. വിശുദ്ധിയെ അഗ്നിയോടു താരതമ്യപ്പെടുത്തി വേദപുസ്തകം പറയുന്നു. ദൈവത്തെ ദഹിപ്പിക്കുന്ന അഗ്നിയായി വിശേഷിപ്പിച്ചിട്ടുണ്ട്‌ (യെശ.6:3; ഹബ.1:13; പുറ.3:2,4,5; എബ്രാ.12:29). ദൈവം കൃപാലുവാണ്‌. നന്‍മ, കരുണ, ദയ, സ്നേഹം എന്നിവയൊക്കെ ഇതില്‍ അടങ്ങിയിട്ടുണ്ട്‌. ഒരു പക്ഷേ ദൈവം കൃപാലു അല്ലായിരുന്നെങ്കില്‍ നമുക്ക്‌ അവനുമായി യാതൊരു ബന്ധത്തിനും ഇടമുണ്ടാകുമായിരുന്നില്ല. എന്നാല്‍ ദൈവം കൃപാലു ആയതിനാല്‍ നമ്മോടു തനിയായ ഒരു ബന്ധത്തില്‍ വരുവാന്‍ അവന്‍ ആഗ്രഹിക്കുന്നു (പുറ.34:6, സങ്കീ.39:19; 1പത്രോ.1:3; യോഹ.3:16; 17:3).

ദൈവത്തിന്റെ ഗുണാതിശയങ്ങളെപ്പറ്റി ഇത്രയും പറഞ്ഞാല്‍ മതിയാകുമോ? എന്നാല്‍ ഇതൊരു ആരംഭമായിരിക്കട്ടെ. തുടര്‍ന്ന് അവനെ അറിയുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമല്ലോ (യെര.29:13).

Monday, January 19, 2015

എന്റെ ജീവിതത്തെപ്പറ്റിയുള്ള ദൈവഹിതം എനിക്ക്‌ എങ്ങനെ അറിയുവാന്‍ കഴിയും?

എന്റെ ജീവിതത്തെപ്പറ്റിയുള്ള ദൈവഹിതം എനിക്ക്‌ എങ്ങനെ അറിയുവാന്‍ കഴിയും?


ഉത്തരം: ഏതെങ്കിലും ഒരു സാഹചര്യത്തെപ്പറ്റിയുള്ള ദൈവഹിതം അറിയണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതാണ്‌. 1. നാം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യം വേദപുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുള്ള സത്യങ്ങള്‍ക്ക്‌ എതിരായിട്ടുള്ളവയല്ല എന്ന് ഉറപ്പു വരുത്തുക 2. നാം ചെയ്യുവാനിരിക്കുന്ന കാര്യം ദൈവനാമ മഹത്വത്തിനും നമ്മുടെ ആത്മീയ വളര്‍ച്ചക്കും ഉപകരിക്കും എന്നും ഉറപ്പുവരുത്തുക. ഈ രണ്ടു കാര്യങ്ങള്‍ ശരിയായിരുന്നിട്ടും നാം പ്രര്‍ത്ഥിക്കുന്നത്‌ നമുക്ക്‌ ലഭിക്കുന്നില്ലെങ്കില്‍, അത്‌ നമ്മേപ്പറ്റിയുള്ള ദൈവഹിതമല്ല എന്ന് കരുതാവുന്നതാണ്‌. അല്ലെങ്കില്‍ ഒരു പക്ഷെ നാം അതിനായി അല്‍പം കൂടെ കാത്തിരിക്കേണ്ട ആവശ്യമുണ്ടായിരിക്കാം. ചില സാഹചര്യങ്ങളില്‍ ദൈവഹിതം അറിയുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. സാധാരണ ആളുകള്‍ ആഗ്രഹിക്കുന്നത്‌ അവര്‍ എന്തു ചയ്യണമെന്ന് ദൈവം പറയണമെന്നാണ്‌ - എവിടെ താമസിക്കണം, എന്തു ജോലിയാണ്‌ ചെയ്യേണ്ടത്‌, ആരെ വിവാഹം കഴിക്കണം എന്നൊക്കെ. റോമാലേഘനം 12:2 പറയുന്നതു ശ്രദ്ധിക്കുക: "ഈ ലോകത്തിന്‌ അനുരൂപമാകാതെ നന്‍മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം എന്തെന്ന് തിരിച്ചറിയേണ്ടതിന്‌ മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍"

നാം എന്തു ചെയ്യണമെന്ന് കൃത്യമായും വ്യക്തമായും ദൈവം എപ്പോഴും നമ്മോടു പറയുകയില്ല. എല്ലാ സാഹചര്യങ്ങളിലും തെരഞ്ഞെടുപ്പ്‌ നമ്മുടെ കൈകളിലാണ്‌. തനിക്കെതിരായി പാപം ചെയ്യുവാനും തന്റെ ഹിതത്തിന്‌ വിരോധമായി പ്രവര്‍ത്തിക്കുവാനും നാം തീരുമാനിക്കരുതെന്ന് ദൈവം ആഗ്രഹിക്കുന്നു. വേദപുസ്തകത്തില്‍ താന്‍ വെളിപ്പെടുത്തിത്തന്നിരിക്കുന്ന തന്റെ ഹിതത്തിനനുസരിച്ച്‌ നാം തീരുമാനിക്കണം എന്നു മാത്രമേ ദൈവം ആഗ്രഹിക്കുന്നുള്ളൂ. അതുകൊണ്ട്‌, നിങ്ങളെപ്പറ്റിയുള്ള ദൈവഹിതം എന്താണെന്ന് നിങ്ങള്‍ക്ക്‌ എങ്ങനെ അറിയുവാന്‍ കഴിയും? നിങ്ങള്‍ ദൈവത്തോടു ചേര്‍ന്നു നടന്ന് അവന്റെ ഇഷ്ടം മാത്രം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിച്ചാല്‍, അവന്റെ ആഗ്രഹങ്ങള്‍ അവന്‍ നിങ്ങളുടെ ഹൃദയത്തില്‍ തരും. നിങ്ങളുടെ ഹിതമല്ല, ദൈവഹിതം മാത്രമേ ചെയ്യുകയുള്ളൂ എന്ന നിങ്ങളുടെ തീരുമാനമാണ്‌ അടിസ്ഥാനം. "യഹോവയില്‍ തന്നേ രസിച്ചുകൊള്‍ക; അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും"(സങ്കീ.37:4). നിങ്ങളുടെ ആത്മീയവളര്‍ച്ചക്ക്‌ ഉതകുന്ന, വേദപുസ്തക സത്യങ്ങള്‍ക്ക്‌ എതിരല്ലാത്ത ഒരു കാര്യത്തെപ്പറ്റി നിങ്ങളുടെ ഹൃദയത്തിന്റെ ആഗ്രഹത്തെ പിന്‍പറ്റുവാന്‍ വേദപുസ്തകം അനുവാദം തരുന്നുണ്ട്‌.

ഒരു കാര്യം പാപമണോ എന്ന്‌ തിരിച്ച്രറിയുവാന്‍ എങ്ങനെ കഴിയും?

ഒരു കാര്യം പാപമണോ എന്ന്‌ തിരിച്ച്രറിയുവാന്‍ എങ്ങനെ കഴിയും?

 ഈ ചോദ്യത്തില്‍ രണ്ടു കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. ചില കാര്യങ്ങള്‍ പാപമാണെന്ന്‌ ബൈബിള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ മറ്റു ചില കാര്യങ്ങളെപ്പറ്റി ബൈബിളില്‍ പരാമര്‍ശം ഇല്ല. പാപത്തിന്റെ പട്ടിക സത്യവേദപുസ്തകത്തില്‍ പലത്‌ കാണാം. ഉദ്ദാഹരണമായി സദൃ. 6:16-19; ഗലാ.5:19-21; 1കൊരി.6:9-10. മോഷണം, കുലപാതകം, വ്യഭിചാരം എന്നിങ്ങനെ ഈ പട്ടികയില്‍ ഉള്ള കാര്യങ്ങള്‍ ദൈവം വെറുക്കുന്നവ ആണെന്ന്‌ ഏവര്‍ക്കും അറിയാവുന്നതാണ്‌. ഇങ്ങനെ വ്യക്തമാക്കപ്പെട്ട കാര്യങ്ങളെപ്പറ്റി സംശയിക്കേണ്ട ആവശ്യമില്ലല്ലോ. അവ ദൈവം വെറുക്കുന്നവയാണ്‌; അവ ശിക്ഷാര്‍ഹവുമാണ്‌. എന്നാല്‍ ബൈബിളില്‍ പരാമര്‍ശം ഇല്ലാത്ത പല കാര്യങ്ങള്‍ ഉണ്ട്‌. അങ്ങനെയുള്ളവയെപ്പറ്റി മനസ്സിലാക്കുവാന്‍ വേദപുസ്തക തത്വങ്ങള്‍ അടിസ്ഥാനത്തില്‍ നാം തീരുമാനിക്കേണ്ടതാണ്‌.

ഇങ്ങനെ വേദപുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടാത്ത ഒരു കാര്യത്തെപ്പറ്റി തീരുമാനിക്കുവാന്‍, ഈ കാര്യം തെറ്റാണോ എന്ന്‌ ചോദിക്കുന്നതിനു പകരം ഈ കാര്യം ശരിയാണോ എന്ന്‌ ചോദിക്കുന്നതായിരിക്കും നല്ലത്‌. ഉദ്ദാഹരണമായി ബൈബിള്‍ പറയുന്നത്‌, "സമയം തക്കത്തില്‍ ഉപയോഗിക്കു"വാനാണ്‌ (കൊലൊ.4:5). നിത്യതയുടെ വെളിച്ചത്തില്‍ നമ്മുടെ ഈ ഭൂമിയിലെ സമയം തുലോം ചുരുക്കമാണ്‌. മറ്റുള്ളവര്‍ക്ക്‌ ആത്മീയവര്‍ദ്ധന ഉളവാക്കുന്ന കാര്യങ്ങളേ ചെയ്യാവൂ എന്ന്‌ വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (എഫെ.4:29).

നാം ഏതു കാര്യം ചെയ്യുന്നതിനും മുമ്പ്‌ ദൈവത്തോട്‌, ഇത്‌ നിന്റെ നാമത്തിന്റെ മഹത്വത്തിനുവേണ്ടി ആക്കിത്തീര്‍ക്കേണമേ എന്ന്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ കഴിയുമെങ്കില്‍ മാത്രം ആ കാര്യം ചെയ്യുവാന്‍ തീരുമാനിക്കുക (1കൊരി.10:31). അത്‌ ദൈവത്തിനു പ്രസാദമാകുമോ എന്ന സംശയം മനസ്സില്‍ ഉണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ ചെയ്യുവാന്‍ പാടില്ലാത്തതാണ്‌. "വിശ്വാസത്തില്‍ നിന്ന് ഉത്ഭവിക്കാത്തതൊകകെസയും പാപമത്രേ (റോമ.14:31). നമ്മുടെ ശരീരവും നമ്മുടെ ആത്മാക്കളും വീണ്ടെടുക്കപ്പെട്ട്‌, നാം ദൈവത്തിന്റെ വകയാണ്‌ എന്നത്‌ ഒരിക്കലും മറക്കുവാന്‍ പാടില്ലാത്തതാണ്‌. "ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്ക്‌ വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ നിങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? ആകെയാല്‍ നിങ്ങളുടെ ശരീരം കൊണ്ട്‌ ദൈവത്തെ മഹത്വപ്പെടുത്തുവീന്‍ (1കൊരി.6:19-20). നാം എന്തു ചെയ്യുമെന്നും എവിടെ പോകുമെന്നും തീരുമാനിക്കുന്നത്‌ ഈ സത്യത്തെ അടിസ്ഥാനപ്പെടുത്തി മാത്രം ആയിരിക്കണം.

മറ്റൊരു കാര്യം, നാം ചെയ്യുന്ന കാര്യങ്ങള്‍ ഒരു പക്ഷെ ദൈവത്തിനു അപ്രിയം അല്ല എന്ന് വന്നലും അത്‌ മറ്റുള്ളവരെ ഏതു വിധത്തിലെങ്കിലും ബാധിക്കുമോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്‌. "മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരനു ഇടര്‍ച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നത്‌ നല്ലത്‌" റോമ.14:21). "എന്നാല്‍ ശക്തന്‍മാരായ നാം അശക്തന്‍മാരായവരുടെ ബലഹീനതകളെ ചുമക്കയും നമ്മില്‍ തന്നെ പ്രസാദിക്കാതിരിക്കയും വേണം" (റോമ.15:1).

ക്രിസ്തു നമ്മുടെ രക്ഷകനും കര്‍ത്താവും ആണെന്ന കാര്യം ഒരിക്കലും മറക്കുവാന്‍ പാടില്ല. അവന്റെ ഹിതത്തിന്‌ അനുയോജ്യമല്ലാത്ത യാതൊന്നും നമ്മുടെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടാകുവാന്‍ പാടില്ലാത്തതാണ്‌. ഏതെങ്കിലും സ്വഭാവങ്ങളോ, നേരമ്പോക്കുകളോ, അഭിലാഷങ്ങളോ കര്‍ത്താവിനു നാം കൊടുക്കേണ്ട സ്ഥാനത്തെ ഒരിക്കലും അപഹരിക്കുവാന്‍ പാടില്ലാത്തതാണ്‌. "സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട്‌; എന്നാല്‍ സകലവും പ്രയോജനമുള്ളതല്ല. സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട്‌, എങ്കിലും ഞാന്‍ യാതൊന്നിനും അടിമ ആകയില്ല" (1 കൊരി.6:12). "വാക്കിനാലൊ ക്രീയയാലോ എന്തു ചെയ്താലും സകലവും കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ചെയ്തും അവന്‍ മുഖാന്തരം ദൈവത്തിനു സ്തോത്രം പറഞ്ഞും കൊണ്ടിരിപ്പീന്‍" (കൊലൊ.3:17).

ആയിരം ആണ്ടു വാഴ്ച എന്നാല്‍ എന്താണ്‌? അത്‌ ആക്ഷരീകമാണോ?

ആയിരം ആണ്ടു വാഴ്ച എന്നാല്‍ എന്താണ്‌? അത്‌ ആക്ഷരീകമാണോ?

 കരിാസ്തു രാജാവായി ഈ ഭൂമിയില്‍ വാഴുവാന്‍ പോകുന്ന കാലത്തെ ആണ്‌ ആയിരം ആണ്ടു വാഴ്ച എന്ന് വിളിക്കുന്നത്‌. ഇവിടെ പറഞ്ഞിരിക്കുന്ന ആയിരം വര്‍ഷങ്ങള്‍ അനേക വര്‍ഷങ്ങള്‍ എന്നതിനെ അലങ്കാരീകമായി പറഞ്ഞിരിക്കുകയാണ്‌ എന്ന് ചിലര്‍ പഠിപ്പിക്കാറുണ്ട്‌. മറ്റു ചിലര്‍ ഇത്‌ ആക്ഷരീകമായ ഒരു ഭരണത്തെപ്പറ്റി അല്ല പറഞ്ഞിരിക്കുന്നത്‌ എന്നു മനസ്സിലാക്കി വെറും ആത്മീക അര്‍ത്ഥം കൊടുത്ത്‌ ഇതിനെ വ്യാഖ്യാനിക്കാറുണ്ട്‌. എന്നാല്‍ വെളി.20:2-7 വരെയുള്ള വാക്യങ്ങളില്‍ ആറു പ്രാവശ്യം ആയിരം വര്‍ഷങ്ങള്‍ ആണ്‌ ഈ കാലഘട്ടത്തിന്റെ ദൈര്‍ഘ്യം എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്‌. ഇങ്ങനെ വളരെ ക്രിത്യമായ കണക്ക്‌ ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നതു കൊണ്ട്‌ ആയിരം വര്‍ഷങ്ങള്‍ ആക്ഷരീകം തന്നെ ആണ്‌ എന്ന് തീരുമാനിക്കാവുന്നതാണ്‌.

വേദപുസ്തകത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്ന ഒരു സത്യം ക്രിസ്തു മടങ്ങി വരുമ്പോള്‍ യെരുശലേം നഗരം തലസ്ഥാനമാക്കി ഈ ഭൂമിയില്‍ രാജാവായി വാഴും എന്നാണ്‌ (ലൂക്കോ.1:32-33). ദൈവം തന്റെ ജനവുമായി ചെയ്ത ഉടമ്പടികള്‍ നിറവേറണമെങ്കില്‍ ആക്ഷരീകമായി ക്രിസ്തു ഈ ഭൂമിയില്‍ രാജാവായി വരിക തന്നെ വേണം. ദൈവം അബ്രഹാമിനോടു ചെയ്ത വാഗ്ദത്തത്തില്‍ ദേശവും, തലമുറകളും, രാജാവും, ആത്മീക അനുഗ്രഹവും ഉള്‍പ്പെട്ടിട്ടുണ്ട്‌ (ഉല്‍പ.12:1-3). ആവര്‍ത്തന പുസ്തകത്തിലെ പലസ്തീന്‍ ഉടമ്പടിയില്‍ ദേശത്തിലേയ്ക്കുള്ള പുനരധിവാസം ഉറപ്പാക്കുന്നുണ്ട്‌ (ആവ.30:1-10). ദാവീദിനോടുള്ള വാഗ്ദത്തത്തില്‍ യിസ്രായേലിന്‌ പാപക്ഷമയും ഭാവി അനുഗ്രഹങ്ങളും വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുണട് ‌ (യെര.31:31-34).

ക്രിസ്തുവിന്റെ രണ്ടാം വരവില്‍ യിസ്രായേലിനോടുള്ള ദൈവീക വാഗ്ദത്തങ്ങള്‍ മുഴുവനും നിറവേറും. യിസ്രായേല്‍ ഒരു രാജ്യമായി പുന:സ്ഥാപിക്കപ്പെടും (മത്താ.24:31). യിസ്രായേല്‍ മാനസ്സാന്തരപ്പെട്ട്‌ (സെഖ.12:10-14) ക്രിസ്തുവിന്റെ നേതൃത്വത്തില്‍ രാജ്യം പുനഃസ്ഥാപിക്കപ്പെടും. ആയിരം ആണ്ടു വാഴ്ചക്കാലത്തെ ആത്മീകവും ഭൌതീകവുമായ അന്തരീക്ഷം കുറ്റമറ്റതും ഏറ്റവും വിശിഷ്ടവും ആയിരിക്കും എന്ന് ബൈബിള്‍ വെളിപ്പെടുത്തുന്നു. അക്കാലത്ത്‌ പരിപൂര്‍ണ്ണ സമാധാനം നിലനില്‍ക്കും (മീഖ4:2-4; യെശ.32:17-18). സന്തോഷം (യെശ.61:7,10), സംതൃപ്തി (യെശ.40:1-2), ദാരിദ്ര്യവും രോഗവും ഇല്ലാത്തകാലം (ആമോ.9:13-15;യോവേ.2:28,29)എന്നിവ ആ കാലത്തിന്റെ ലക്ഷണങ്ങള്‍ ആയിരിക്കും. ആ കാലത്ത്‌ ഈ ഭൂമിയില്‍ ദൈവ വിശ്വാസികള്‍ മാത്രം വാസിക്കുന്നതു കൊണ്ട്‌ പരിപൂര്‍ണ്ണ നീതി (മത്താ.25:37; സങ്കീ.24:3-4), അനുസരണം (യെര.31:33), വിശുദ്ധി (യെശ.35:8), സത്യം (യെശ.65:16), ആത്മനിറവ്‌ (യോവേ.2:28,29)എന്നിവ കാണപ്പെടും. ക്രിസ്തു രാജാവായിരിക്കും (യെശ.9:3-7; 11:1-10). ദാവീദ്‌ അവനോടു കൂടെ വാഴും (യെര.33:15-21; ആമോ.9:11). മറ്റു ശ്രേഷ്ടന്‍മാര്‍ ഭരണാധികാരികള്‍ ആയിരിക്കും (യെശ.32:1; മത്താ.19:28). യെരുശലേം പുരി ലോകത്തിന്റെ തലസ്ഥാനം ആയിരിക്കും (സെഖ.8:3).

വെളി.20:2-7 വരെയുള്ള വാക്യങ്ങളില്‍ ഈ കാലത്തിന്റെ ദൈര്‍ഘ്യത്തെപ്പറ്റി കൃത്യമായി പറഞ്ഞിരിക്കുന്നു. വേദപുസ്തകത്തില്‍ അനേക ഭാഗങ്ങളില്‍ മശിഹായുടെ ഭരണത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്‌. ദൈവീക വാഗ്ദത്തങ്ങള്‍ നിറവേറണമെങ്കില്‍ ഇങ്ങനെ ഒരു ഭരണം ഭൂമിയില്‍ ഉണ്ടായെങ്കിലേ മതിയാകയുള്ളൂ. ആയിരം വര്‍ഷങ്ങള്‍ ക്രിസ്തു ഈ ഭൂമിയില്‍ രാജാവായി വാഴും എന്ന വേദപുസ്തക സത്യത്തെ ആക്ഷരീകമായി വ്യാഖ്യാനിക്കാതിരിക്കുവാന്‍ ഒരു ന്യായവും കാണുന്നില്ല.

എന്റെ ക്രിസ്തീയ ജീവിതത്തില്‍ എനിക്ക്‌ പാപത്തിന്‍മേല്‍ എങ്ങനെ ജയം വരിക്കാം?

എന്റെ ക്രിസ്തീയ ജീവിതത്തില്‍ എനിക്ക്‌ പാപത്തിന്‍മേല്‍ എങ്ങനെ ജയം വരിക്കാം?



 നമ്മുടെ പാപത്തിന്‍മേല്‍ ജയം വരിക്കുവാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ നമുക്കുണ്ടെന്ന് വേദപുസ്തകം പറയുന്നു.

(1) ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ - നാം പാപത്തിന്‍മേല്‍ ജയം വരിക്കുവാന്‍ കഴിയേണ്ടതിന്‌ ദൈവം നമുക്കു (തന്റെ സഭക്ക്‌) തന്നിരിക്കുന്ന ഒന്നാമത്തെ ദാനമാണ്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌. ഗലാ.5:16-25 വരെയുള്ള വാക്യങ്ങളില്‍ ജഡത്തിന്റെ പ്രവര്‍ത്തികളേപ്പറ്റിയും ആത്മാവിന്റെ ഫലത്തേപ്പറ്റിയും വിശദീകരിച്ചിരിക്കുന്നു. ഈ വേദഭാഗത്ത്‌ ആത്മാവിനെ അനുസരിച്ചു നടക്കുവാന്‍ നമുക്ക്‌ ആഹ്വാനം നല്‍കിയിരിക്കുന്നു. എല്ലാ വിശ്വാസികളിലും ദൈവാത്മാവ്‌ വാസം ചെയ്യുന്നുണ്ട്‌. എന്നാല്‍ ഓരോരുത്തരും ആത്മാവിന്റെ പ്രേരണ അനുസരിച്ച്‌ ആത്മാവിന്റെ നിയന്ത്രണത്തില്‍ നടക്കുവാനാണ്‌ പറഞ്ഞിരിക്കുന്നത്‌. ഇതിന്റെ അര്‍ത്ഥം നാം ജഡത്തിന്റെ ചേഷ്ടകള്‍ക്ക്‌ നമ്മെത്തന്നെ അടിമകളാക്കുന്നതിനു പകരം ആത്മാവിന്റെ ഇംഗിതത്തിന്‌ നമ്മെത്തന്നെ സമര്‍പ്പിക്കണമെന്നാണ്‌.

ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ദൈവാത്മാവ്‌ വരുത്തുന്ന പരിവര്‍ത്തനം പത്രോസിന്റെ ജീവിതത്തില്‍ നമുക്ക്‌ കാണാവുന്നതാണ്‌. ഒരു സ്ത്രീയെ ഭയന്ന് സ്വന്ത ഗുരുവിനെ

തള്ളിപ്പറഞ്ഞ പത്രോസ്‌ ദൈവത്മാവിനാല്‍ നിറയപ്പെട്ടപ്പോള്‍ ഏറിയ പുരുഷാരത്തിനു മുമ്പില്‍ ക്രിസ്തുവിനെ ശക്തിയോടെ സാക്ഷിച്ചതു മാത്രമല്ല, തന്റെ ജീവന്‍ കര്‍ത്താവിനു വേണ്ടി ഊറ്റി ഒരു രക്തസാക്ഷി ആകുവാനും തയ്യാറായി. പെന്തക്കോസ്തു നാളില്‍ അവനു ലഭിച്ച ബലം ദൈവാത്മാവില്‍ നിന്നുള്ളതായിരുന്നു.

ദൈവാത്മാവിന്റെ പ്രേരണകളെ മൂടിവെയ്ക്കുവാന്‍ ശ്രമിക്കാതെ ആ പ്രേരണകള്‍ക്കനുസരിച്ച്‌ ജീവിക്കുന്നവരാണ്‌ ദൈവാത്മാവിനാല്‍ നടത്തപ്പെടുന്നവര്‍. 1തെസ്സ.5:19 ല്‍ ആത്മാവിനെ കെടുക്കരുത്‌ എന്നും എഫേ. 5:18 ല്‍ ആത്മാവില്‍ നിറഞ്ഞിരിക്കുവാനും കല്‍പനകള്‍ ഉണ്ട്‌. ഒരുവന്‍ ആത്മാവില്‍ എങ്ങനെയാണ്‌ നിറയുന്നത്‌? പഴയനിയമത്തില്‍ നാം കാണുന്നതുപോലെ ഇത്‌ ഒരു ദൈവീക പ്രവര്‍ത്തിയാണ്‌. തന്റെ വേല നിറവേറ്റുവാനായി ചിലരെ തെരഞ്ഞെടുത്ത്‌ അവരെ തന്റെ ആത്മാവിനാല്‍ നിറച്ച്‌ ദൈവം തന്റെ വേല നിറവേറ്റി (ഉല്‍പ.41:38; പുറ.31:3; സംഖ്യ.24:2; 1ശമു.10:10). എഫേ.5:18-20 വരെയുള്ള വാക്യങ്ങളെ കൊലോ.3:16 ഉമായി താരതമ്യപ്പെടുത്തിയാല്‍ മനസ്സിലാകുന്ന സത്യം ദൈവാത്മാവിനാല്‍ നിറയപ്പെടെണമെങ്കില്‍ ദൈവ വചനത്താല്‍ നിറയപ്പെടേണ്ടതാണ്‌ എന്നാണ്‌. ആരെല്ലാം ദൈവവചനത്താല്‍ തങ്ങളെ നിറെക്കുവാന്‍ ശ്രമിക്കുന്നുവോ അങ്ങനെയുള്ളവര്‍ക്കു മാത്രമേ ദൈവാത്മാവിനാല്‍ നിറയപ്പെടുവാന്‍ സാധിക്കുകയുള്ളൂ.

(2) ദൈവവചനം അഥവാ ബൈബിള്‍. 2 തിമോ.3:16-17 പറയുന്നത്‌ ദൈവം തന്റെ വചനം നമുക്കു തന്നിരിക്കുന്നത്‌ നമ്മെ സല്‍പ്രവര്‍ത്തികളില്‍ തികഞ്ഞവരാക്കേണ്ടതിനാണ്‌ എന്നാണ്‌. നാം എന്തു വിശ്വസിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും വചനം നമ്മെ പഠിപ്പിക്കുന്നു. നാം തെറ്റായ വഴി തെരഞ്ഞെടുക്കുമ്പോള്‍ പാതകാട്ടി ശരിയായ വഴിയില്‍ നടക്കുവാന്‍ വചനം നമ്മെ സഹായിക്കുന്നു. ദൈവവചനം ജീവനും ചൈതന്യമുള്ളതും ഇരുവായ്ത്തലയുള്ള ഏതു വാളിനേക്കാളും മൂര്‍ച്ചയുള്ളതും പ്രാണനേയും ആത്മാവിനേയും സന്ധിമജ്ജകളേയും വേര്‍പിരിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തകളേയും ഭാവങ്ങളേയും വിവേചിച്ചറിയുന്നതും ആകുന്നു എന്ന് എബ്രാ.4:12 പറയുന്നു. 119 ആം സങ്കീര്‍ത്തനത്തിന്റെ 9,15,105 മുതലായ വാക്യങ്ങളില്‍ മനുഷജീവിതത്തെ സ്വാധീനിക്കുവാനുള്ള ദൈവവചനത്തിന്റെ ശക്തിയെക്കുറിച്ച്‌ സങ്കീര്‍ത്തനക്കാരന്‍ പറയുന്നു. തന്റെ ശത്രുക്കളെ പരാജയപ്പെടുത്തുവാനും വിജയത്തിനുള്ള രഹസ്യമായും ദൈവവചനത്തെ മറക്കാതെ ധ്യാനിച്ചുകൊണ്ട്‌ അതനുസരിച്ച്‌ ജീവിക്കുകയാണ്‌ വേണ്ടതെന്ന് യോശുവായോട്‌ പറഞ്ഞിരിക്കുന്നത്‌ നമ്മേപ്പറ്റിയും വാസ്തവമാണ്‌. ഒരു യുദ്ധത്തില്‍ ഇതിനുള്ള പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കുവാന്‍ പ്രയാസമാണെങ്കിലും യോശുവാ ഈ കല്‍പന അനുസരിച്ചതുകൊണ്ട്‌ വാഗ്ദത്തനാട്‌ പിടിച്ചടക്കുവാന്‍ തനിക്കു കഴിഞ്ഞു.

പലപ്പോഴും വചനത്തിന്റെ മാഹാത്മ്യം നാം മനസ്സിലാക്കാതെ അതിനെ ലാഘവമായി കാണുന്നു. ദിവസവും ചില വേദഭാഗങ്ങള്‍ വായിക്കുകയോ അല്ലെങ്കില്‍ ധ്യാനചിന്തകള്‍ വായിക്കുന്നതോ ചെയ്യുന്നതൊഴിച്ചാല്‍ ദൈവം ആഗ്രഹിക്കുന്നതുപോലെ അത്‌ മനഃപാഠമാക്കി രാവും പകലും ധ്യാനിച്ച്‌ ജീവിതത്തില്‍ അനുദിനം പ്രായോഗികമാക്കുവാന്‍ നാം ശ്രമിക്കാറില്ല. പലപ്പോഴും ആഹാരം വെറുക്കുന്ന മാനസീകരോഗികളെപ്പോലെയാണ്‌ നാം ദൈവവചനത്തോടു പ്രതികരിക്കുന്നത്‌. മരിച്ചുപോകാതിരിക്കുവാന്‍ അല്‍പാല്‍പം ആഹരിക്കുന്നതൊഴിച്ചാല്‍ ആത്മീയചൈതന്യമുള്ളവരായി ശക്തിയുള്ള ക്രിസ്തീയ ജീവിതം നയിക്കുവാന്‍ കഴിയത്തക്കവിധത്തില്‍ നാം അത്‌ പഠിക്കുകയോ ധ്യാനിക്കുകയോ ചെയ്യാറില്ല.

ദിവസവും പതിവായി വേദപുസ്തകം വായിക്കുന്നതും ധ്യാനിക്കുന്നതും അതുപോലെ വചനഭാഗങ്ങള്‍ മനഃപാഠമാക്കുന്നതും നിങ്ങളുടെ സ്വഭാവമായിട്ടില്ലെങ്കില്‍ ഉടനെ അത്‌ ആരംഭുക്കുവാന്‍ ഞാന്‍ നിങ്ങള്‍ക്ക്‌ ബുദ്ധി ഉപദേശിക്കുന്നു. പതിവായി ദിവസവും ദൈവം നിങ്ങളോട്‌ സംസാരിക്കുന്ന കാര്യങ്ങള്‍ എഴുതിവയ്ക്കുവാനും മറക്കരുത്‌. ചിലര്‍ അവരുടെ ജീവിതത്തില്‍ വരണമെന്ന് അവര്‍ ആഗ്രഹിക്കുന്ന പ്രര്‍ത്ഥനകളും അവയുടെ ഉത്തരങ്ങളും പതിവായി എഴുതിയിടുന്നു. ദൈവാത്മാവ്‌ നമ്മുടെ ജീവിതത്തെ പക്വപ്പെടുത്തുവാന്‍ ഉപയോഗിക്കുന്ന ഒരു കരുവിയാണ്‌ വേദപുസ്തകം (എഫേ.6:17). ആത്മീയ യോദ്ധാവിന്റെ സര്‍വായുധവര്‍ഗ്ഗത്തിലെ പ്രധാന ഘടകമാണ്‌ ദൈവവചനം (എഫേ.6:12-18).

(3) പ്രാര്‍ത്ഥന - ദൈവം നമുക്കു തന്നിട്ടുള്ള മറ്റൊരു കരുവിയാണ്‌ പ്രര്‍ത്ഥന. പലപ്പോഴും വിശ്വാസികള്‍ ഈ കൈമുതലിനെ ആത്മാര്‍ത്ഥതയോടെ ഉപയോഗിക്കാറില്ല. നമുക്കിന്ന് പ്രാര്‍ത്ഥനകളും പ്രാര്‍ത്ഥനക്കൂട്ടങ്ങളും ഒക്കെ ഉണ്ടെങ്കിലും ആദിമ സഭയില്‍ അവര്‍ ചെയ്തിരുന്നതുപോലെ നാമിന്നു ചെയ്യാറില്ല (പ്രവ.3:1; 4:31; 6:4; 13:1-3 ആദിയായവ). അപ്പൊസ്തലനായ പൌലോസ്‌ താന്‍ ശുശ്രൂഷിച്ചവര്‍ക്കു വേണ്ടി എങ്ങനെ പ്രാര്‍ത്ഥിച്ചിരുന്നു എന്നു പറഞ്ഞിട്ടുണ്ട്‌. നാമും അങ്ങനെ ചെയ്തിരുന്നെങ്കില്‍... . ദൈവം തന്റെ വചനത്തില്‍ പ്രാര്‍ത്ഥനയെക്കുറിച്ച്‌ അനേക അത്ഭുത വാഗ്ദത്തങ്ങള്‍ തന്നിട്ടുണ്ട്‌(മത്താ.7:7-11; ലൂക്കോ.18:1-8; യോഹ.6:23-27; 1യോഹ.5:14-15 ആദിയായവ). അപ്പൊസ്തലനായ പൌലോസ്‌ ആത്മീയ യുദ്ധത്തെപ്പറ്റി പറയുമ്പോള്‍ പ്രാര്‍ത്ഥനയുടെ പങ്ക്‌ ഊന്നിപ്പറഞ്ഞിട്ടുണ്ട്‌ (എഫേ.6:18).

ഇതിന്റെ പ്രാധാന്യം എന്താണ്‌? പത്രോസ്‌ കര്‍ത്താവിനെ തള്ളിപ്പറഞ്ഞതിനു മുമ്പ്‌ ഗെതസെമനത്തോട്ടത്തില്‍ വച്ച്‌ കര്‍ത്താവ്‌ അവനോടു പറഞ്ഞത്‌ ശ്രദ്ധിക്കുക. കര്‍ത്താവ്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ പത്രോസ്‌ ഉറങ്ങുകയായിരുന്നു. അവനെ ഉണര്‍ത്തി കര്‍ത്താവ്‌ അവനോടു പറഞ്ഞു: "പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിപ്പീന്‍; ആത്മാവ്‌ ഒരുക്കമുള്ളത്‌, ജഡമോ ബലഹീനം" (മത്താ.26:41).

പത്രോസിനേപ്പോലെ നമുക്കും നല്ലതു ചെയ്യുവാന്‍ ആഗ്രഹമുണ്ട്‌. പക്ഷേ, അതിനുള്ള ബലം നമുക്കില്ല. കര്‍ത്താവു പറഞ്ഞതുപോലെ നാം തുടര്‍ന്ന് യാചിക്കുന്നവരായി, അന്വേഷിക്കുന്നവരായി, തട്ടുന്നവരായി കാണപ്പെട്ടാല്‍ ദൈവം നമുക്ക്‌ ബലം കല്‍പിക്കും (മത്താ.7:7-10). ഈ കൈമുതല്‍ നാം ആത്മാര്‍ത്ഥമായി കൈകാര്യം ചെയ്യേണ്ടതാണ്‌.

പ്രാര്‍ത്ഥന വെറും യാന്ത്രീകമാണെന്ന് കരുതരുത്‌. അതങ്ങനെയല്ല. ദൈവം അത്ഭുതവാനാണ്‌. നമ്മുടെ ബലഹീനതകളെ കണക്കിലെടുത്ത്‌ ദൈവത്തിന്റെ അളവില്ലാത്ത കലവറയിലേക്കും അവന്റെ കൃപയിലേക്കും തിരിഞ്ഞ്‌ അവന്റെ ഹിതത്തിന്‌ നമ്മെ ഭരമേല്‍പിക്കുന്നതാണ്‌ പ്രാര്‍ത്ഥന (1യോഹ.5:14-15).

(4) സഭ - പലപ്പോഴും നാം വിസ്മരിക്കാറുള്ള ഒരു കൈമുതലാണ്‌ ദൈവത്തിന്റെ സഭ എന്നത്‌. കര്‍ത്താവ്‌ തന്റെ ശിഷ്യന്‍മാരെ വേലക്ക്‌ പറഞ്ഞയച്ചപ്പോള്‍ അവരെ ഈരണ്ടായിട്ടാണ്‌ പറഞ്ഞയച്ചത്‌(മത്താ.10:1). പ്രവര്‍ത്തികളുടെ പുസ്തകത്തിലെ മിഷിനറി യാത്രകളിലെല്ലാം രണ്ടോ അതിലധികമോ അംഗങ്ങള്‍ പങ്കെടുത്തതായി വായിക്കുന്നു. യേശുകര്‍ത്താവു പറഞ്ഞു: "രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ എവിടെ കൂടി വന്നാലും അവരുടെ മദ്ധ്യേ ഞാനുണ്ട്‌" (മത്താ.18:20)എന്ന്. ചിലര്‍ ചെയ്യുന്നതുപോലെ സഭാകൂടിവരവുകളെ അലക്ഷ്യപ്പെടുത്തരുതെന്നും അവയെ സ്നേഹത്തിനും സല്‍പ്രവര്‍ത്തികള്‍ക്കും അന്വേന്യം ഉത്സാഹപ്പെടുത്തുവാനുള്ള സമയമാക്കണമെന്നും എബ്രാ.10:24-25 വരെ വായിക്കുന്നു. തമ്മില്‍ തമ്മില്‍ പാപങ്ങളെ ഏറ്റുപറയുവാന്‍ കല്‍പന ഉണ്ട്‌ (യാക്കോ.5:16). ഇരുമ്പ്‌ ഇരുമ്പിനു മൂര്‍ച്ച കൂട്ടുന്നതുപോലെ മനുഷന്‍ മനുഷനു മൂര്‍ച്ചകൂട്ടുന്നു എന്ന് സദൃ.27:17 പറയുന്നു. ഒരുവനേക്കാള്‍ ഇരുവര്‍ ഏറെ നല്ലത്‌... മുപ്പിരിച്ചരട്‌ വേഗത്തില്‍ അറ്റുപോകയില്ല എന്ന് സഭാപ്ര. 4:9,12 പറയുന്നു.

നമ്മുടെ സഭാകൂട്ടയ്മയില്‍ നിന്ന് ഒരാളെ കണ്ടു പിടിച്ച്‌ ആ ആളുമായി നമ്മുടെ ഹൃദയം പകരുവാന്‍ കഴിഞ്ഞെങ്കില്‍ അത്‌ നമ്മുടെ ക്രിസ്തീയ വളര്‍ച്ചക്ക്‌ സഹായകമായിരിക്കും. ഒരുവര്‍ക്കായി ഒരുവര്‍ പ്രാര്‍ത്ഥിക്കുവാനും അന്വേന്യം സഹായിക്കുവാനും ഇത്‌ ഉപകരിക്കും. നമ്മുടെ വളര്‍ച്ചയെ നിരീക്ഷിക്കുവനും ഇത്‌ സഹായകമാണ്‌.

ചിലപ്പോള്‍ മാറ്റങ്ങള്‍ വേഗത്തിലായിരിക്കും സംഭവിക്കുക. ചിലപ്പോള്‍ സാവധാനത്തിലും. ഏതായാലും ദൈവം ഏര്‍പ്പെടുത്തിയിട്ടുള്ള ഈ കൈമുതലിനെ നാം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തിയാല്‍ നമ്മുടെ രൂപാന്തരത്തിന്‌ ദൈവം അത്‌ ഉപയോഗിക്കും എന്നതിന്‌ സംശയമില്ല. ദൈവം വിശ്വസ്തനാണെന്ന് അറിഞ്ഞ്‌ നാം ഈ കൈമുതലിനെ തുടര്‍ച്ചയായി വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തേണ്ടതാണ്‌.

ഞാന്‍ എന്തുകൊണ്ട്‌ ആത്മഹത്യ ചെയ്തുകൂടാ?

ഞാന്‍ എന്തുകൊണ്ട്‌ ആത്മഹത്യ ചെയ്തുകൂടാ?
 ആത്മഹത്യചെയ്ത്‌ ജീവിതം അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവരേപ്പറ്റി ചിന്തിക്കുമ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു പോകുന്നു. ഒരു പക്ഷേ അതു നിങ്ങളാണെങ്കില്‍ നിങ്ങളുടെ ഹൃദയത്തെ നിരാശയുടേയും നിരാലംബതയുടേയും വികാരങ്ങള്‍ തകര്‍ക്കുന്നുണ്ടാകും. ഒരിക്കലും എഴുന്നേല്‍കുവാന്‍ കഴിയാത്ത കുഴിയില്‍ നിങ്ങള്‍ പെട്ടുപോയെന്നോ ആശാകിരണങ്ങള്‍ എല്ലാം അറ്റുപോയെന്നോ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. നിങ്ങളെക്കുറിച്ച്‌ ചിന്തിക്കുവാനോ നിങ്ങളെ കരുതുവാനോ ആരുമില്ല എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. ഇനിയും ജീവിച്ചിട്ടു കാര്യമില്ല എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്‌, അല്ലേ.

ഇത്തരം വികാരങ്ങള്‍ ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ പലരേയും അലട്ടാറുണ്ട്‌. ഇങ്ങനെയുള്ള ഒരു വികാരവേലിയേറ്റത്തില്‍ ഞാന്‍ അകപ്പെട്ടപ്പോള്‍ എന്റെ മന്‍സ്സില്‍ വന്ന ചോദ്യങ്ങള്‍ ഇവയായിരുന്നു. "എന്നെ സൃഷ്ടിച്ച ദൈവത്തിന്റെ ഹിതമായിരിക്കുമോ ഇത്‌?" "എന്നെ സഹായിക്കുവാന്‍ കഴിയാതവണ്ണം അത്ര കഴിവില്ലാത്തവനാണോ ദൈവം?" "എന്റെ പ്രശ്നങ്ങള്‍ ദൈവത്താല്‍ കൈകാര്യം ചെയ്യുവാന്‍ കഴിയുന്നതിന്‌ അപ്പുറമാണോ?"

ചില നിമിഷങ്ങള്‍ എടുത്ത്‌ ദൈവത്തെ വാസ്തവത്തില്‍ ദൈവമായിരിക്കുവാന്‍ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ അനുവദിക്കുമെങ്കില്‍, ദൈവം എത്ര വലിയവനാണെന്ന്‌ കാണിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നു പറയുന്നതില്‍ എനിക്ക്‌ വലിയ സന്തോഷമുണ്ട്‌. "ദൈവത്താല്‍ അസാദ്ധ്യമായത്‌ ഒന്നുമില്ലല്ലോ" (ലൂക്കോ.1:37). കഴിഞ്ഞ കാല ജീവിതാനുഭവങ്ങള്‍ വരുത്തിയ ആഴമായ മുറിവുകള്‍ നിങ്ങളെ തിരസ്കരിക്കപ്പെട്ടവരുടെ പട്ടികയില്‍ പെടുത്തിയേക്കാം. അവ അപകര്‍ഷബോധം, കോപം, കൈപ്പ്‌, പകവീട്ടുവാനുള്ള ആഗ്രഹം, ആരോഗ്യപരമല്ലാത്ത ഭീതി എന്നിവ ഉണ്ടാക്കി നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ബന്ധങ്ങളെ ബാധിച്ചു എന്നും വന്നേക്കാം. എന്നാല്‍ നിങ്ങളുടെ ആത്മഹത്യ, നിങ്ങള്‍ ഒരിക്കലും മുറിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത നിങ്ങളുടെ ബന്ധുമിത്രാദികള്‍ക്ക്‌ ജീവിതകാലം മുഴുവന്‍ താങ്ങുവാനാകാത്ത മുറിവു ഉണ്ടാക്കും എന്നത്‌ മറക്കരുത്‌.

നിങ്ങള്‍ എന്തുകൊണ്ട്‌ ഒരിക്കലും ആത്മഹത്യക്ക്‌ മുതിരരുത്‌? സ്നേഹിതാ, നിങ്ങളുടെ ജീവിതപ്രശ്നം എത്ര കഠിനമായിരുന്നാലും നിങ്ങളെ അതില്‍ നിന്ന്‌ വിടുവിച്ച്‌ നിങ്ങളുടെ ഭാവി ശോഭനീയമാക്കിത്തരുവാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ സൃഷ്ടാവായ ദൈവം ജീവിക്കുന്നു എന്ന്‌ മറക്കരുത്‌. അവനാണ്‌ നിന്റെ പ്രത്യാശ. അവന്റെ പേരാണ്‌ യേശുക്രിസ്തു.

പാപരഹിതനും ദൈവപുത്രനുമായ യേശുക്രിസ്തു നിങ്ങളേപ്പാലെ എല്ലാവരാലും കൈവിടപ്പെട്ടവനായും താഴ്ത്തപ്പെട്ടവനായും കാണപ്പെട്ടു. പ്രവാചകനായ യേശയ്യാവ്‌ അവനെപ്പറ്റി ഇങ്ങനെയാണ്‌ എഴുതിയിരിക്കുന്നത്‌. "അവനു രൂപഗുണമില്ല, കോമളത്വമില്ല; കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല. അവന്‍ മനുഷരാല്‍ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു. അവനെ കാണുന്നവര്‍ മുഖം മറെച്ചു കളയത്തക്കവണ്ണം അവന്‍ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല. സാക്ഷാല്‍ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു, നമ്മുടെ വേദനകളെ അവന്‍ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും, അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്ന്‌ വിചാരിച്ചു. എന്നാല്‍ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു. നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്റെ മേല്‍ ആയി. അവന്റെ അടിപ്പിണരുകളാല്‍ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു. നാമെല്ലാവരും ആടുകളേപ്പോലെ വഴി തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തരും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടേയും അകൃത്യം അവന്റെ മേല്‍ ചുമത്തി" (യേശ.53:2-6).

സ്നേഹിതാ, കര്‍ത്താവായ യേശുക്രിസ്തു ഇതെല്ലാം സഹിച്ചത്‌ നിങ്ങളുടെ പാപക്ഷമക്കായിട്ടാണ്‌! നിങ്ങള്‍ ചുമക്കുന്ന ഭാരങ്ങള്‍ എത്ര വലിയതായിരുന്നാലും, നിങ്ങള്‍ അവങ്കലേക്ക്‌ തിരിയുമെങ്കില്‍ അവന്‍ നിങ്ങളുടെ പാപങ്ങളെല്ലാം ക്ഷമിക്കും എന്നതില്‍ സംശയമില്ല. "കഷ്ടകാലത്ത്‌ എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും" (സങ്കീ.50:15). നിങ്ങളുടെ കഴിഞ്ഞകാല പാപങ്ങള്‍ എത്ര വലിയതായിരുന്നാലും അത്‌ ക്ഷമിക്കുവാന്‍ യേശുകര്‍ത്താവിനു കഴിയും. ദൈവത്തിന്റെ പട്ടികയിലെ ചില ശ്രേഷ്ട വ്യക്തികള്‍ അവരുടെ ജീവിതത്തില്‍ കുലപാതകം (മോശ), വ്യഭിചാരം (ദാവീദ്‌), ശാരിരീകവും മാനസീകവുമായ പീഡനങ്ങള്‍ (പൌലോസ്‌) മുതലായ പാപങ്ങള്‍ ചെയ്തവരായിരുന്നു. എങ്കിലും അവര്‍ ക്രിസ്തുവില്‍ പാപക്ഷമയും സ`മൃദ്ധമായ ജീവിതത്തിനുള്ള വഴിയും കണ്ടെത്തി. "എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ" (സങ്കീ.51:2). "ഒരുവന്‍ ക്രിസ്തുവിലായല്‍ അവന്‍ പുതിയ സൃഷ്ടിയായിത്തീര്‍ന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ അതു പുതുതായിത്തീര്‍ന്നിരിക്കുന്നു" (2കൊരി.5:17).

നിങ്ങള്‍ ആത്മഹത്യ ചെയ്യേണ്ട ആവശ്യം എന്താണ്‌? നിങ്ങളുടെ തകര്‍ന്നു തരിപ്പണമായ, ആത്മഹത്യകൊണ്ട്‌ ഇല്ലാതാക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഈ ജീവിതത്തെ പുതുക്കിപ്പണിയുവാന്‍ ദൈവം തയ്യാറായി നില്‍ക്കുന്നു. യേശയ്യാ പ്രവാചകന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. " എളിയവരോടു സദ്വര്‍ത്തമാനം ഘോഷിക്കുവാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ട്‌ യഹോവയായ കര്‍ത്താവിന്റെ ആത്മാവ്‌ എന്റെ മേല്‍ ഇരിക്കുന്നു; ഹൃദയം തകര്‍ന്നവരെ മുറിവുകെട്ടുവാനും തടവുകാര്‍ക്ക്‌ വിടുതലും ബദ്ധന്‍മാര്‍ക്ക്‌ സ്വാതന്ത്ര്യവും അറിയിപ്പാനും യഹോവയുടെ പ്രസാദവര്‍ഷവും നമ്മുടെ കര്‍ത്താവിന്റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഖിതരെയൊക്കെയും ആശ്വസിപ്പിക്കുവാനും സീയോനിലെ ദുഖിതര്‍ക്ക്‌ വെണ്ണീരിന്നു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷണ്ണമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവന്‍ എന്നെ അയച്ചിരിക്കുന്നു" (യേശ.61:1-3).

നിങ്ങള്‍ യേശുവിങ്കല്‍ വരുമെങ്കില്‍ അവന്‍ നിങ്ങളുടെ നഷ്ടപ്പെട്ട സന്തോഷവും ജീവിത ഉദ്ദേശവും നിങ്ങള്‍ക്ക്‌ തിരികെത്തന്ന് നിങ്ങളില്‍ ഒരു നല്ല പ്രവര്‍ത്തി ആരംഭിക്കും. "നിന്റെ രക്ഷയുടെ സന്തോഷം എനിക്ക്‌ തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാല്‍ എന്നെ താങ്ങേണമേ". "കര്‍ത്താവേ എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാല്‍ എന്റെ നാവു നിന്റെ സ്തുതിയെ വര്‍ണ്ണിക്കും. ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കില്‍ ഞാന്‍ അര്‍പ്പിക്കുമായിരുന്നു; ഹോമയാഗത്തില്‍ നിനക്കു പ്രസാദമില്ല. ദൈവത്തിന്റെ ഹനനയാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സ്‌; തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ നീ നിരസിക്കയില്ല" (സങ്കീ.51:12,15-17).

യേശുകര്‍ത്താവിനെ നിങ്ങളുടെ രക്ഷകനും ഇടയനുമായി നിങ്ങള്‍ സ്വീകരിക്കുമോ? നിങ്ങളുടെ ചിന്തകളേയും നിങ്ങളുടെ നടപ്പിനേയും പടിപടിയായി തന്റെ വചനമായ ബൈബിളില്‍ കൂടെ അവന്‍ നയിക്കും. "ഞാന്‍ നിന്നെ ഉപദേശിച്ച്‌ നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചു തരും"(സ്ങ്കീ.32:8). "നിന്റെ കാലത്ത്‌ സ്ഥിരതയും രക്ഷാസ`മൃദ്ധിയും ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; യഹോവാ ഭക്തി അവരുടെ നിക്ഷേപം ആയിരിക്കും" (യേശ.33:6). ക്രിസ്തുവിലായാല്‍ നിങ്ങള്‍ക്ക്‌ പോരാട്ടം ഉണ്ടായിരിക്കാമെങ്കിലും, നിങ്ങള്‍ക്ക്‌ ഒരു പ്രത്യാശ ഉണ്ട്‌. അവന്‍ നിങ്ങള്‍ക്ക്‌ "സഹോദരനേക്കാളും പറ്റുള്ള സ്നേഹിതന്‍" ആയിരിക്കും (സദൃ.18:24). നിങ്ങളുടെ തീരുമാനങ്ങളുടെ നിമിഷങ്ങളില്‍ കര്‍ത്താവിന്റെ കൃപ നിങ്ങളോടിരിക്കട്ടെ.

നിങ്ങള്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഈ വാക്കുകള്‍ ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് പറയുക. "ദൈവമേ, എന്റെ ജീവിതത്തില്‍ എനിക്ക്‌ നിന്നെ ആവശ്യമുണ്ട്‌. ഞാന്‍ ചെയ്തതെല്ലാം എന്നോട്‌ ക്ഷമിക്കേണമേ. ഞാന്‍ എന്റെ വിശ്വാസം ക്രിസ്തുവില്‍ അര്‍പ്പിക്കുന്നു. ആവന്‍ എന്റെ രക്ഷകന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ കഴുകേണമേ.സുഖപ്പെടുത്തേണമേ. എനിക്ക്‌ സന്തോഷം തിരികെ തരേണമേ. എന്നോടുള്ള നിന്റെ സ്നേഹത്തിനു നന്ദി. ക്രിസ്തു എനിക്കായി മരിച്ചതിന്‌ സ്തോത്രം. ആമേന്‍".

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക

എന്താണ്‌ ജീവിതത്തിന്റെ അര്‍ത്ഥം?

എന്താണ്‌ ജീവിതത്തിന്റെ അര്‍ത്ഥം?

 എന്താണ്‌ ജീവിതത്തിന്റെ അര്‍ത്ഥം? എന്റെ ജീവിതം ഞാന്‍ എങ്ങനെ സംതൃപ്തിയും അര്‍ത്ഥസമ്പൂര്‍ണ്ണതയും ഉള്ളതാക്കിത്തീര്‍ക്കാം? എന്തെങ്കിലും നിലനില്‍കുന്ന കാര്യങ്ങള്‍ ചെയ്തു തിര്‍ക്കുവാന്‍ എനിക്ക്‌ കഴിയുമോ? ജീവിതത്തിന്റെ അര്‍ത്ഥത്തെപ്പറ്റി ചിന്തിക്കുവാന്‍ പലരും മുതിരാറില്ല. അവരുടെ ജീവിതംകൊണ്ട്‌ അവര്‍ ചെയ്യുവാനുദ്ദേശിച്ചതൊക്കെ സാധിച്ചിട്ടും ജീവിതത്തിലേക്ക്‌ തിരിഞ്ഞുനോക്കി അതിന്റെ അര്‍ത്ഥശൂന്യത കണ്ട്‌ പലരും ആശ്ചര്യപ്പെടാറുണ്ട്‌. ബേസ്ബോള്‍ കളിയില്‍ അഗ്രഗണ്യനായി ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കളിക്കാരനോട്‌ ഒരിക്കല്‍ ഒരാള്‍ ഇങ്ങനെ ചോദിച്ചു: "നിങ്ങള്‍ കളി ആരംഭിക്കുന്ന കാലത്ത്‌ ആരെങ്കിലും നിങ്ങള്‍ക്ക്‌ എന്തുപദേശം തന്നിരിക്കണമെന്നാണ്‌ നിങ്ങള്‍ ഇന്നാഗ്രഹിക്കുന്നത്‌?" അതിനു മറുപടിയായി അദ്ദേഹം പറഞ്ഞത്‌ ഇപ്രകാരമായിരുന്നു: "'നിങ്ങള്‍ ജീവിതത്തിന്റെ ഉച്ചകോടിയില്‍ എത്തുമ്പോള്‍

അവിടെ ഒന്നും ഉണ്ടായിരിക്കയില്ല' എന്ന്‌ ആരെങ്കിലും അന്ന്‌ എന്നോട്‌ ‌പറഞ്ഞിരുന്നെങ്കില്‍ എന്ന്ഞാന്‍ ആശിക്കുന്നു". പല ജീവിതലക്ഷ്യങ്ങളും അനേകവര്‍ഷങ്ങള്‍ പിന്നിട്ട ശേഷം മാത്രമേ അവയുടെ അര്‍ത്ഥശൂന്യത വെളിപ്പെടുത്താറുള്ളു.

മനുഷജീവിതത്തിന്‌ പ്രാധാന്യം കല്‍പിക്കുന്ന ഇന്നത്തെ യുഗത്തില്‍ ജീവിതത്തിന്റെ അര്‍ത്ഥപ്രാപ്തിക്കായി അനേക പാതകളെ മനുഷന്‍ പിന്‍പറ്റുന്നു. അവയില്‍ ചിലത്‌ വ്യവസായവല്‍ക്കരണം, സംബത്ത്‌, സുഹൃദ്ബന്ധങ്ങള്‍, കേളിക്കൂത്തുകള്‍, ലൈംഗീകത, മറ്റുള്ളവര്‍ക്കായി നല്ലകാര്യങ്ങള്‍ ചെയ്യുക എന്നിവയാണ്‌. അനേകര്‍ തങ്ങളുടെ ജീവിതലക്ഷ്യത്തില്‍ എത്തിയിട്ടുണ്ടെങ്കിലും അവരുടെ ജീവിതങ്ങളില്‍ മനസ്സിലാക്കുവാനാവാത്ത ഒരു അര്‍ത്ഥശൂന്യത അവര്‍ക്ക്‌ അനുഭവപ്പെടുന്നു എന്നുള്ളതാണ്‌ പലരുടേയും സാക്ഷ്യം.

ബൈബിളിലെ ഒരു പുസ്തകമായ സഭാപ്രസംഗി ഈ അനുഭവത്തെ ഇങ്ങനെയാണ്‌ വിവരിക്കുന്നത്‌: "മായ, മായ, എല്ലാം മായയത്രേ". ഈ എഴുത്തുകാരന്‌ പറഞ്ഞറിയിക്കുവാനാവാത്ത സംബത്തുണ്ടായിരുന്നു; തന്റെ ബുദ്ധിശക്തി ലോകപ്രസിദ്ധമായിരുന്നു. അവനു സ്വന്തമായി നൂറുകണക്കിന്‌ സ്ത്രീജനങ്ങളും അസൂയാര്‍ഹമായ വിധത്തില്‍ കൊട്ടാരങ്ങളും തോട്ടങ്ങളും സ്വാദുഭക്ഷണങ്ങളും വീഞ്ഞുതരങ്ങളും ഏതെല്ലാം തരത്തിലുള്ള കേളിക്കൂത്തുകളും ഉണ്ടായിരുന്നു. ഒരിക്കല്‍ അവന്‍ ഇങ്ങനെ പറഞ്ഞു: എന്റെ മനസ്സ്‌ ആഗ്രഹിച്ചതൊന്നും ഞാന്‍ അതിന്‌ വിലക്കിയില്ല. അതിനെല്ലാം ശേഷം "സൂര്യനു കീഴിലെ ജീവിത"ത്തെ (എന്നു വെച്ചാല്‍ ശരീരവും മനസ്സും കൊണ്ടു മാത്രം ആസ്വദിക്കാവുന്ന ജീവിതത്തെ) അവനിങ്ങനെയാണ്‌ വിലയിരുത്തിയത്‌. "വെറും മായയും അര്‍ത്ഥശൂന്യവും". എന്താണീ ശൂന്യതക്ക്‌ കാരണം? കാരണം മറ്റൊന്നല്ല: ദൈവം മനുഷനെ വെറും ഈ ലോകത്തിനു വേണ്ടി മാത്രമല്ല സൃഷ്ടിച്ചത്‌ എന്നുള്ളതാണ്‌. ശലോമോന്‍ പറയുന്നത്‌ ശ്രദ്ധിക്കുക: "അവന്‍ സകലത്തേയും അതതിന്റെ കാലത്ത്‌ ഭംഗിയായി ചെയ്തു; മനുഷന്റെ ഹൃദയത്തില്‍ നിത്യതയെയും വെച്ചു"(സഭാപ്ര. 3:11). നാം വെറും ലോകത്തിനു വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരല്ല എന്ന്‌ നമ്മുടെ ഹൃദയത്തില്‍ നമുക്ക്‌ വ്യക്തമായി അറിയുവാന്‍ കഴിയും.

ബൈബിളിലെ ആദ്യത്തെ പുസ്തകമായ ഉല്‍പത്തിയില്‍ ദൈവം മനുഷനെ ദൈവ സാദൃശ്യത്തില്‍ സൃഷ്ടിച്ചതായി വായിക്കുന്നു (ഉല്‍പ.1:26). ഇതിന്റെ അര്‍ത്ഥം നമുക്ക്‌ മറ്റേതു ജീവനോടുള്ളതിനേക്കാളും അധികം സാമ്യം ദൈവജീവനോടാണെന്നാണ്‌. മനുഷന്‍ പാപം ചെയ്ത്‌ ശാപത്തിന്‌ അടിമയാകുന്നതിനു മുമ്പ്‌ താഴെപ്പറയുന്ന കാര്യങ്ങള്‍ വാസ്തവമായിരുന്നു. (1) ദൈവം മനുഷനെ ഒരു സാമൂഹ്യ ജീവിയായി സൃഷ്ടിച്ചു (ഉല്‍പ.2:18-25) (2) മനുഷന്‌ വേല ചെയ്യുവാന്‍ ആവശ്യമായിരുന്നു (2:15) (3)ദൈവത്തിന്‌ മനുഷനോട്‌ കൂട്ടായ്മ ഉണ്ടായിരുന്നു (ഉല്‍പ.3:8) (4) തന്റെ സൃഷ്ടിയുടെ മേല്‍ ദൈവം മനുഷന്‌ അധികാരം കൊടുത്തിരുന്നു (ഉല്‍പ.1:28).

ഈ ഘടകങ്ങള്‍ എല്ലാം ജീവിതസാഫല്യത്തിന്‌ വളരെ മുഖ്യമാണ്‌. എന്നാല്‍ പാപത്തിന്റെ ഫലമായി ഇവയൊക്കെ ദൈവത്തിന്റെ ഉദ്ദേശത്തില്‍ നിന്ന്‌ മാറിപ്പോയി; മനുഷന്‌ ദൈവകൂട്ടായ്മ നഷ്ടപ്പെട്ടു പോയി (ഉല്‍പ.3).

ബൈബിളിന്റെ ഒടുവിലത്തെ പുസ്തകമായ വെളിപ്പാടില്‍ ഇനിയും സംഭവിപ്പാനിരിക്കുന്നതിനേക്കുറിച്ച്‌ വിവരിച്ചിട്ടുണ്ട്‌. ദൈവം പുതിയ ഭൂമിയേയും പുതിയ ആകാശത്തേയും സൃഷ്ടിക്കുമ്പോള്‍ മനുഷന്‍ നഷ്ടപ്പെടുത്തിയ ദൈവീക കൂട്ടായ്മ എന്നെന്നേക്കുമായി ദൈവം അവിടെ പുനഃസ്ഥാപിക്കും. ദൈവത്തെ മറുതലിച്ചവര്‍ നിത്യമായി അവന്റെ സന്നിധിയില്‍ നിന്ന്‌ മാറ്റപ്പെട്ട്‌ ശിക്ഷാവിധിക്കുള്‍പ്പെട്ടവരായിത്തീരും (വെളി.20:11-15). മരണം, വേദന, കണ്ണുനീര്‍ ഇവ ഇല്ലാത്ത നിത്യവീട്ടില്‍ ദൈവത്തിന്റെ കൂടാരം മനുഷരോടൊത്തായിരിക്കും (വെളി.21:4,7). അങ്ങനെ മനുഷന്‍ നഷ്ടപ്പെടുത്തിയ ദൈവീകകൂട്ടായ്മ പുനഃസ്ഥാപിക്കപ്പെട്ട്‌ ദൈവവും മനുഷരും ഒരുമിച്ചു വസിക്കും. ഈ ജീവിതത്തില്‍ എന്തൊക്കെ നേടിയാലും നിത്യതയില്‍ ദൈവത്തെ വിട്ടുള്ള ജീവിതമാണ്‌ നിങ്ങള്‍ക്കുള്ളതെങ്കില്‍ യാതൊരു പ്രയോജനവുമില്ലെന്ന്‌ മറക്കരുത്‌. നിത്യത ദൈവത്തോടുകൂടെ ആയിരിക്കുക മാത്രമല്ല (ലൂക്കോ.23:43) ഈ ലോകത്തിലും അര്‍ത്ഥസമ്പൂര്‍ണ്ണവും സംതൃപ്തിയുമുള്ള ഒരു ജീവിതം കൈവരിക്കുവാന്‍ ദൈവം ഒരു വഴി ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അതെങ്ങനെ കൈപ്പറ്റാമെന്ന്‌ നോക്കാം.

ക്രിസ്തുവില്‍ കൂടെ ജീവിതത്തിന്റെ അര്‍ത്ഥം പുനഃസ്ഥാപിക്കപ്പെട്ടു.

നേരത്തെ സൂചിപ്പിച്ചതുപോലെ ആദാമും ഹവ്വയും തങ്ങളുടെ പാപഫലമായി നഷ്ടപ്പെടുത്തിയ ദൈവീക കൂട്ടായ്മയിലേക്ക്‌ തിരികെ വരുമ്പോള്‍ മാത്രമേ ജീവിതത്തിന്റെ അര്‍ത്ഥം നിറവേറുകയുള്ളൂ. ഇന്ന്‌ ആ ബന്ധം ദൈവപുത്രനായ ക്രിസ്തുവില്‍ കൂടെ മാത്രമേ സാധിക്കുകയുള്ളൂ (പ്രവ.4:12; യോഹ.14:6; യോഹ.1:12). ഒരുവന്‍ നിത്യജീവന്‍ പ്രാപിക്കുന്നത്‌ പാപത്തില്‍ നിന്ന്‌ മാന്‍സാന്തരപ്പെട്ട്‌ (പാപവഴിയില്‍ തുടരുവാന്‍ ആഗ്രഹമില്ലാതെ ക്രിസ്തുവിന്റെ സഹായത്താല്‍ പുതുജീവന്‍ പ്രാപിക്കുവാനുള്ള ആശ) ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുമ്പോഴാണ്‌. (വളരെ പ്രധാനപ്പെട്ട ഈ വിവരങ്ങള്‍ അറിയുവാന്‍ എന്താണ്‌ രക്ഷക്കുള്ള വഴി എന്ന ചോദ്യം നോക്കുക). ശ്രദ്ധിക്കുക. ജീവിതത്തിന്റെ അര്‍ത്ഥം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചതുകൊണ്ടു

(അത്‌ അതില്‍ തന്നേ ഒരു അത്ഭുത അനുഭവമാണെന്ന്‌ സംശയമില്ല) മാത്രം സാധിക്കുന്നതല്ല. ഒരുവന്‍ ക്രിസ്തുവിന്റെ ശിഷ്യനായി മാറി ദിവസം തോറും ക്രിസ്തുവിനെ പിന്്ഗാമിക്കുമ്പോഴാണ്‌ ജീവിതത്തിന്റെ അര്‍ത്ഥം കൈവരിക്കുന്നത്‌. അതിന്‌ ദിവസം തോറും ദൈവ സന്നിധിയില്‍ സമയം വേര്‍തിരിച്ച്‌ വചനം ധ്യാനിക്കുവാനും പ്രാര്‍ത്ഥിക്കുവാനും ദൈവത്തെ അനുസരിക്കുവാനും തീരുമാനിക്കേണ്ടതാണ്‌. ഒരു പുതിയ വിശ്വാസിക്കോ അവിശ്വാസിക്കോ ഇത്‌ അല്‍പം അരോചകമായി തോന്നിയേക്കാം. എന്നാല്‍ കര്‍ത്താവു പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക.

"അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, നിങ്ങള്‍ എല്ലാവരും എന്റെ അടുക്കല്‍ വരുവീന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും. ഞാന്‍ സൌമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്റെ നുകം ഏറ്റ്‌ എന്നിടത്തില്‍ പഠിപ്പീന്‍; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്ക്‌ ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു" (മത്താ.11:28-30). "ഞാന്‍ വന്നത്‌ അവര്‍ക്ക്‌ ജീവനുണ്ടാകുവാനും അത്‌ സ`മൃദ്ധിയായി ഉണ്ടാകുവാനും അത്രേ" (യോഹ.10:10b). "ഒരുത്തന്‍ എന്റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ച്‌ തന്റെ ക്രൂശ്‌ എടുത്ത്‌ എന്നെ അനുഗമിക്കട്ടെ. ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാല്‍ അതിനെ രക്ഷിക്കും" (മത്താ.16;24-25).

മുകളില്‍ പറഞ്ഞ വാക്യങ്ങള്‍ നമ്മെ ഓര്‍പ്പിക്കുന്നത്‌ നമുക്ക്‌ ഒരു തീരുമാനത്തിന്റെ ആവശ്യമുണ്ടെന്നാണ്‌. ഒന്നുകില്‍ നാം തന്നേ നമ്മുടെ ജീവിതത്തെ നയിക്കാം; പരിണിതഫലം ശൂന്യമായിരിക്കും. അല്ലെങ്കില്‍ മുഴുമനസ്സോടെ നമ്മുടെ ജീവിതത്തിനായി ദൈവത്തേയും അവന്റെ ഹിതത്തേയും തേടാം. അതിന്റെ ഫലമോ, ജീവിതസാഫല്യവും, നിറവും,സംതൃപ്തിയുമത്രേ. കാരണം സൃഷ്ടിതാവായ ദൈവം നമ്മെ സ്നേഹിച്ച്‌ നമുക്കുവേണ്ടി ഏറ്റവും നല്ലതു കരുതിവെച്ചിട്ടുണ്ട്‌ എന്നതിനാലാണ്‌.

ഒരു ഉദ്ദാഹരണം പറഞ്ഞ്‌ നിര്‍ത്തട്ടെ. നിങ്ങള്‍ ഒരു സ്പോര്‍ട്സ്‌ പ്രേമി ആണെങ്കില്‍ ഒരു കളി കാണുവാന്‍ ചെലവു കുറഞ്ഞ ഒരു ടിക്കറ്റ്‌ വാങ്ങി സ്ടേഡിയത്തിന്റെ പുറകില്‍ ഇരുന്ന് കളി കാണാം; അല്ലെങ്കില്‍ അധികം പണച്ചെലവുള്ള ഒരു ടിക്കറ്റ്‌ വാങ്ങി ഏറ്റവും അടുത്തിരുന്ന് അത്‌ കാണാം. ക്രിസ്തീയ ജീവിതത്തിലും അങ്ങനെ തന്നെയാണ്‌. ദൈവത്തിന്റെ പ്രവര്‍ത്തനം കാണണമെങ്കില്‍ വെറും 'ഞായറാഴ്ച്ച ക്രിസ്ത്യാനി' ആയിരുന്നാല്‍ മതിയാകുകയില്ല. അവര്‍ ക്രയം ചെലുത്തിയിട്ടില്ലല്ലോ. ദൈവീക പ്രവര്‍ത്തനം ജീവിതത്തില്‍ കാണണമെങ്കില്‍ മുഴു മനസ്സോടെ ദൈവ വഴികളെ അനുഗമിച്ച്‌ ജീവിതത്തിന്റെ എല്ലാ തുറകളിലും അവനെ മഹത്വപ്പെടുത്തി ജീവിക്കേണ്ടതാണ്‌. ദൈവ ഹിതത്തിന്‌ മുഴുവനായി തങ്ങളെ കീഴ്പ്പെടുത്തി (അതാണ്‌ അവര്‍ ചെലുത്തുന്ന ക്രയം) ജീവിതത്തിന്റെ പരിപൂര്‍ണ്ണതയിലേക്ക്‌ അങ്ങനെയുള്ളവര്‍ പ്രവേശിക്കും. അങ്ങനെയുള്ളവര്‍ യാതൊരു കൂസലും ഇല്ലാതെ തങ്ങളേയും, മറ്റുള്ളവരേയും സൃഷ്ടാവായ ദൈവത്തേയും അഭിമുഖീകരിക്കും. നിങ്ങള്‍ ക്രയം ചെലുത്തിയിട്ടുണ്ടോ? നിങ്ങളേത്തന്നെ ദൈവത്തിന്‌ സമര്‍പ്പിച്ചിട്ടുണ്ടോ? അതിനു നിങ്ങള്‍ തയ്യാറാണോ? എങ്കില്‍ ജീവിതസാഫല്യം നിങ്ങള്‍ക്കുണ്ടാകും; ജീവിതത്തിന്റെ അര്‍ത്ഥത്തിനായി പരക്കം പായേണ്ടി വരികയുമില്ല. ദൈവം നിങ്ങളെ സഹായിക്കട്ടെ.

ബൈബിള്‍ പഠിക്കുവാനുള്ള ശരിയായ വഴി എന്താണ്‌?

ബൈബിള്‍ പഠിക്കുവാനുള്ള ശരിയായ വഴി എന്താണ്‌?
ബൈബിള്‍ പഠിക്കുവാനുള്ള ശരിയായ വഴി എന്താണ്‌?

ഉത്തരം: ബൈബിള്‍ എന്തു പഠിപ്പിക്കുന്നു എന്ന് വ്യക്തമായി മനസ്സിലാക്കുക എന്നത്‌ ഒരോ വിശ്വാസിയുടേയും പ്രധാന കര്‍ത്തവ്യമാണ്‌. വേദപുസ്തകം വായിക്ക മാത്രം ചെയ്താല്‍ മതി എന്ന് ദൈവം നമ്മോട്‌ പറയുന്നില്ല. സത്യവചനത്തെ ശരിയായി കൈകാര്യം ചെയ്യുവാന്‍ സാധിക്കത്തക്കവണ്ണം അത്‌ നാം പഠിച്ചിരിക്കണം എന്ന് ദൈവം ആഗ്രഹിക്കുന്നു എന്ന് വചനം പറയുന്നു (2തിമോ.2:15). ബൈബിള്‍ ശരിയായി പഠിക്കുന്നതിന്‌ കഠിന പ്രയത്നം ആവശ്യമാണ്‌. ദൃതഗതിയില്‍ ഓടിച്ചു വായിച്ചു വിട്ടാല്‍ പലപ്പോഴും തെറ്റായ നിഗമനങ്ങളില്‍ എത്തിച്ചേരുവാന്‍ സാധ്യതയുണ്ട്‌. അതുകൊണ്ട്‌ തിരുവചനത്തിന്റെ ശരിയായ അര്‍ത്ഥ്ം എന്താണ്‌ എന്ന് മനസ്സിലാക്കുവാന്‍ ഉതകുന്ന സിദ്ധാന്തങ്ങള്‍ എന്തൊക്കെയാണ്‌ എന്ന് അറിഞ്ഞിരിക്കേണ്ടത്‌ വളരെ ആവശ്യമാണ്‌. 

ആദ്യമായി, വചനം മനസ്സിലാക്കുവാന്‍ കൃപ ലഭിക്കേണ്ടതിന്‌ പരിശുദ്ധാത്മാവിനോട്‌ പ്രാര്‍ഥിക്കേണ്ട്ത്‌ ഒരു വേദ വിദ്യാര്‍ത്ഥിയുടെ കടമയാണ്‌. "സത്യത്തിന്റെ ആത്മാവു വരുമ്പോള്‍ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവന്‍ സ്വന്തമായി സംസാരിക്കാതെ കേള്‍്ക്കുന്നതു സംസാരിക്കയും വരുവാനുള്ളത്‌ നിങ്ങള്‍ക്ക്‌ അറിയിച്ചു തരികയും ചെയ്യും" (യോഹ.16:13) എന്നത്‌ പരിശുദ്ധാത്മാവിന്റെ കര്‍ത്തവ്യമായി പറഞ്ഞിട്ടുണ്ടല്ലൊ. തിരുവചനം എഴുതിയവര്‍ക്ക്‌ അതെഴുതുവാന്‍ കൃപ കൊടുത്തതു പോലെ അത്‌ മനസ്സിലാക്കുവാനുള്ള കഴിവ്‌ പരിശുദ്ധാത്മാവാണ്‌ ഇന്ന് നമുക്കു തരേണ്ടത്‌. ബൈബിള്‍ ദൈവത്തിന്റെ വചനം ആണെന്ന് മറക്കരുത്‌. ദൈവം എന്താണ്‌ ഉദ്ദേശിച്ചിരിക്കുന്നത്‌ എന്ന് അവനോടു തന്നെ ചോദിച്ചു മനസ്സിലാക്കേണ്ടതാണ്‌. നിങ്ങള്‍ ഒരു രക്ഷിക്കപ്പെട്ട വ്യക്തി ആണെങ്കില്‍, വചനത്തിന്റെ രചയിതാവായ പരിശുദ്ധാത്മാവ്‌ നിങ്ങളില്‍ തന്നെ അധിവസിക്കുന്നുണ്ടല്ലോ. താന്‍ എന്താണ്‌ എഴുതിയിരിക്കുന്നത്‌ എന്ന് നിങ്ങള്‍ അറിയണം എന്ന് അവന്‍ ആഗ്രഹിക്കുന്നു.

രണ്ടാമതായി, ഒരു വാക്യത്തെ അതിന്റെ പശ്ചാത്തലത്തില്‍ നിന്ന് പിഴുതെടുത്ത്‌ അതിന്റെ അര്‍ത്ഥം മനസ്സിലാക്കുവാന്‍ ഒരിക്കലും ശ്രമിക്കരുത്‌. ഒരു വാക്യത്തിന്റെ ചുറ്റിലുമുള്ള വാക്യങ്ങളും അദ്ധായങ്ങളും മുഴുവന്‍ വായിച്ച്‌ ആ വാക്യത്തിന്റെ പശ്ചാത്തലം പൂര്‍ണ്ണമായി മനസ്സിലാക്കേണ്ടത്‌ ആവശ്യമാണ്‌. എല്ലാ തിരുവെഴുത്തും ദൈവനിശ്വാസീയമാണ്‌ (2തിമോ.3:16; 2പത്രോ.1:21). എന്നാല്‍ അത്‌ എഴുതുവാന്‍ ദൈവം വ്യത്യസ്ത മനുഷരെയാണ്‌ ഉപയോഗിച്ചത്‌. എഴുതിയവര്‍ പ്രത്യേക സാഹചര്യങ്ങളില്‍, പ്രത്യേക ഉദ്ദേശത്തോടു കൂടി, പ്രത്യേക വിഷയങ്ങളെപ്പറ്റിയാണ്‌ എഴുതിയത്‌. അതുകൊണ്ട്‌ ഒരു വാക്യത്തെപ്പറ്റി പഠിക്കുമ്പോള്‍ ആ വാക്യം ഉള്‍പ്പെട്ടിരിക്കുന്ന പുസ്തകം ആര്‌, ആര്‍ക്കുവേണ്ടി, ഏതു സാഹചര്യത്തില്‍, എന്ത്‌ ഉദ്ദേശത്തിനുവേണ്ടി എഴുതിയതാണ്‌ എന്നു മനസ്സിലാക്കി വേണം ആ വാക്യത്തിന്റെ അര്‍ത്ഥം നിര്‍ണ്ണയിക്കുവാന്‍. ഭാഷയുടെ ശൈലിയും, വ്യാകരണവും, ഉപയോഗിച്ചിരിക്കുന്ന വാക്കുകളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. കഴിയുമെങ്കില്‍ മൂലഭാഷയിലെ വാക്കുകളുടെ അര്‍ത്ഥവും വ്യാകരണവും മറ്റും കണക്കിലെടുത്തു വേണം ഒരു വാക്യത്തിന്റെ അര്‍ത്ഥം നിര്‍ണ്ണയിക്കുവാന്‍ ശ്രമിക്കേണ്ടത്‌. നമ്മുടെ ആശയങ്ങള്‍ വചനത്തില്‍ തിരുകി കയറ്റുന്നത്‌ കഴിയുന്നത്ര ഒഴിവാക്കേണ്ടതാണ്‌.

മൂന്നാമതായി, മറ്റുള്ള വേദപഠിതാക്കളുടെ പഠനങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതാണ്‌. ഒരു ജീവിതകാലം മുഴുവന്‍ വചന പഠനത്തിനായി മാറ്റിവച്ച അനേകരില്‍ നിന്ന് നമുക്ക്‌ ഒന്നും പഠിക്കുവാന്‍ ഇല്ല എന്ന് ആരെങ്കിലും ചിന്തിക്കുന്നത്‌ മൂഡത്വമാണ്‌. ചിലര്‍ തെറ്റായി ചിന്തിക്കുന്നത്‌ വചന പഠനത്തിന്‌ പരിശുദ്ധാത്മാവിനെ മാത്രമേ ആശ്രയിക്കയുള്ളൂ എന്നാണ്‌. എന്നാല്‍ പരിശുദ്ധാത്മാവാണല്ലോ സഭയ്ക്ക്‌ കൃപാവരമായി ഉപദേഷ്ടാക്കന്‍മാരെ കൊടുത്തിരിക്കുന്നത്‌ (എഫേ.4:11,12; 1കൊരി.12:28). വചനം ശരിയായി പഠിപ്പിച്ച്‌ നമ്മെ ക്രിസ്തുവില്‍ വളര്‍ത്തുവാന്‍ വേണ്ടിയാണ്‌ സഭയ്ക്ക്‌ ഉപദേഷ്ടാക്കന്‍മാരെ കൊടുത്തിരിക്കുന്നത്‌ എന്നത്‌ മറക്കരുത്‌. മറ്റുള്ള വിശ്വാസികളുമായി സഹകരിച്ച്‌ സത്യങ്ങള്‍ മനസ്സിലാക്കുവാന്‍ അന്വേന്യം സഹായിച്ച്‌ മനസ്സിലാക്കിയ സത്യങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കുവാന്‍ നാം ഒരുമിച്ച്‌ ശ്രമിക്കേണ്ടതാണ്‌.