എന്റെ ജീവിതത്തെപ്പറ്റിയുള്ള ദൈവഹിതം എനിക്ക് എങ്ങനെ അറിയുവാന്‍ കഴിയും?
ഉത്തരം: ഏതെങ്കിലും ഒരു സാഹചര്യത്തെപ്പറ്റിയുള്ള ദൈവഹിതം അറിയണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതാണ്. 1. നാം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കാര്യം വേദപുസ്തകത്തില്‍ വെളിപ്പെടുത്തിയിട്ടുള്ള സത്യങ്ങള്‍ക്ക് എതിരായിട്ടുള്ളവയല്ല എന്ന് ഉറപ്പു വരുത്തുക 2. നാം ചെയ്യുവാനിരിക്കുന്ന കാര്യം ദൈവനാമ മഹത്വത്തിനും നമ്മുടെ ആത്മീയ വളര്‍ച്ചക്കും ഉപകരിക്കും എന്നും ഉറപ്പുവരുത്തുക. ഈ രണ്ടു കാര്യങ്ങള്‍ ശരിയായിരുന്നിട്ടും നാം പ്രര്‍ത്ഥിക്കുന്നത് നമുക്ക് ലഭിക്കുന്നില്ലെങ്കില്‍, അത് നമ്മേപ്പറ്റിയുള്ള ദൈവഹിതമല്ല എന്ന് കരുതാവുന്നതാണ്. അല്ലെങ്കില്‍ ഒരു പക്ഷെ നാം അതിനായി അല്‍പം കൂടെ കാത്തിരിക്കേണ്ട ആവശ്യമുണ്ടായിരിക്കാം. ചില സാഹചര്യങ്ങളില്‍ ദൈവഹിതം അറിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സാധാരണ ആളുകള്‍ ആഗ്രഹിക്കുന്നത് അവര്‍ എന്തു ചയ്യണമെന്ന് ദൈവം പറയണമെന്നാണ് - എവിടെ താമസിക്കണം, എന്തു ജോലിയാണ് ചെയ്യേണ്ടത്, ആരെ വിവാഹം കഴിക്കണം എന്നൊക്കെ. റോമാലേഘനം 12:2 പറയുന്നതു ശ്രദ്ധിക്കുക: "ഈ ലോകത്തിന് അനുരൂപമാകാതെ നന്‍മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം എന്തെന്ന് തിരിച്ചറിയേണ്ടതിന് മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍"
നാം എന്തു ചെയ്യണമെന്ന് കൃത്യമായും വ്യക്തമായും ദൈവം എപ്പോഴും നമ്മോടു പറയുകയില്ല. എല്ലാ സാഹചര്യങ്ങളിലും തെരഞ്ഞെടുപ്പ് നമ്മുടെ കൈകളിലാണ്. തനിക്കെതിരായി പാപം ചെയ്യുവാനും തന്റെ ഹിതത്തിന് വിരോധമായി പ്രവര്‍ത്തിക്കുവാനും നാം തീരുമാനിക്കരുതെന്ന് ദൈവം ആഗ്രഹിക്കുന്നു. വേദപുസ്തകത്തില്‍ താന്‍ വെളിപ്പെടുത്തിത്തന്നിരിക്കുന്ന തന്റെ ഹിതത്തിനനുസരിച്ച് നാം തീരുമാനിക്കണം എന്നു മാത്രമേ ദൈവം ആഗ്രഹിക്കുന്നുള്ളൂ. അതുകൊണ്ട്, നിങ്ങളെപ്പറ്റിയുള്ള ദൈവഹിതം എന്താണെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയുവാന്‍ കഴിയും? നിങ്ങള്‍ ദൈവത്തോടു ചേര്‍ന്നു നടന്ന് അവന്റെ ഇഷ്ടം മാത്രം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിച്ചാല്‍, അവന്റെ ആഗ്രഹങ്ങള്‍ അവന്‍ നിങ്ങളുടെ ഹൃദയത്തില്‍ തരും. നിങ്ങളുടെ ഹിതമല്ല, ദൈവഹിതം മാത്രമേ ചെയ്യുകയുള്ളൂ എന്ന നിങ്ങളുടെ തീരുമാനമാണ് അടിസ്ഥാനം. "യഹോവയില്‍ തന്നേ രസിച്ചുകൊള്‍ക; അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും"(സങ്കീ.37:4). നിങ്ങളുടെ ആത്മീയവളര്‍ച്ചക്ക് ഉതകുന്ന, വേദപുസ്തക സത്യങ്ങള്‍ക്ക് എതിരല്ലാത്ത ഒരു കാര്യത്തെപ്പറ്റി നിങ്ങളുടെ ഹൃദയത്തിന്റെ ആഗ്രഹത്തെ പിന്‍പറ്റുവാന്‍ വേദപുസ്തകം അനുവാദം തരുന്നുണ്ട്.

No comments:
Post a Comment